ഉറങ്ങിയതിന്റെ പേരിൽ തൊഴിലാളിയെ മര്‍ദിച്ച സ്ത്രീക്ക് മൂന്നു വർഷം തടവ്

അബുദാബി: ജോലിസ്ഥലത്ത് ഉറങ്ങിയതിന്റെ പേരിൽ തൊഴിലാളിയെ മര്‍ദിച്ച സ്ത്രീക്ക് മൂന്നു വർഷം തടവ് ശിക്ഷ.  10,000 ദിർഹം പിഴയും  വിധിച്ചിട്ടുണ്ട്.  അബുദാബിയിലെ സലൂണിൽ ജോലിക്കിടെ കസേരയിൽ ഇരുന്ന് ഉറങ്ങിയതിനാലാണ് ഏഷ്യൻ പൗരത്വമുള്ള സ്ത്രീയ്ക്ക് ഫോൺ ചാർജർ കൊണ്ടു മുഖത്ത് അടിയേറ്റത്. ദിവസം മുഴുവൻ തുടർച്ചയായി ജോലി ചെയ്തതിനെതുടർന്ന് ഇവർ ഉറങ്ങുകയായിരുന്നു. പ്രതി ആഫ്രിക്കൻ പൗരയാണ്.

അക്രമിക്കപ്പെട്ട സ്ത്രീയുടെ സഹോദരിയും ഇതേ സലൂണിലാണ് ജോലി ചെയ്യുന്നത്. ആക്രമത്തിൽ ഇവരുടെ മുഖത്ത് വലിയ മുറിവുണ്ടായെന്നും കോടതിയില്‍ അറിയിച്ചു. ജോലി ചെയ്യാന്‍ സ്ത്രീകളോടു പറയുക മാത്രമാണ് ചെയ്തതെന്നു പ്രതി കോടതിയിൽ പറഞ്ഞു.  ഏഷ്യക്കാരിയായ സ്ത്രീയും സഹോദരിയും കൂടി തന്നെ അക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാൻ മാത്രമാണ് നോക്കിയതെന്നും പ്രതി കോടതിയിൽ ബോധിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *