നിഷാദ് നാട്ടില്‍ നിന്ന് തിരിച്ച് വന്നത് മരണത്തിലേക്ക്

ജിദ്ദ : കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കൂട്ടിലങ്ങാടി സ്വദേശി  മരിച്ചു. കാവുങ്ങൽ കൂട്ടമണ്ണ റോഡിൽ മാട്ടുമ്മൽ നിഷാദ് (അജി–41) ആണ് മരിച്ചത്.

Loading...

അബ്ദുൽസലാം–നസീമ ദമ്പതികളുടെ മകനാണ്. 8ന് ആണ് നിഷാദ് കുഴഞ്ഞുവീണത്. ജിദ്ദയിലുള്ള ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ചയോടെയാണു മരണം. 3 വർഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായിരുന്ന നിഷാദ് 2 മാസം മുൻപാണ് നാട്ടിൽ അവധി കഴിഞ്ഞ് തിരിച്ചു പോയത്.

ഭാര്യ: ഷംന. മക്കൾ: നിമ മൽക്കർ, നിയ മൽക്കർ.

മൃതദേഹം മക്കയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *