പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: ശ്വാസതടസ്സം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കാവുങ്ങല്‍ ഇബ്രാഹീം ഷമീര്‍ (42) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.

Loading...

രാത്രി ശ്വാസ തടസമുണ്ടായതിനെ തുടര്‍ന്ന് കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് കണ്ണൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

10 വര്‍ഷമായി റിയാദിലുള്ള ഇബ്രാഹിം ഷമീര്‍ ഡ്രൈവറായിരുന്നു. ബത്ഹയില്‍ കേരള മാര്‍ക്കറ്റിന് സമീപമായിരുന്നു താമസം. നാജിദയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഇഹ്‌സാന്‍, ഹിബ ഫാത്വിമ.

മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി സെന്‍ട്രന്‍ കമ്മിറ്റി വെല്‍ഫയര്‍ ചെയന്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹബൂബ് കണ്ണൂര്‍ എന്നിവരും തൃശൂര്‍ കെഎംസിസി പ്രവര്‍ത്തകരും രംഗത്തുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *