ബഹ്‌റൈനില്‍ പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയില്‍… ആത്മഹത്യക്ക് കാരണമിതാണ്

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈനിലാണ് സംഭവം. 31 വയസുകാരനായ അരുണ്‍കുമാര്‍ അരവിന്ദാക്ഷന്‍നാണ് ആത്മഹത്യ ചെയ്തത്. വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാതെ അനധികൃതമായി ജോലി ചെയ്തിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ടാണ് ജോലി ചെയ്യാന്‍ കാരണം.

Loading...

സാമ്ബത്തിക പരാധീനതകള്‍ക്ക് പുറമെ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നതിനെക്കുറിച്ചും അരുണിന് ആശങ്കകളുണ്ടായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. നേരത്തെയുണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിച്ചതിന് ശേഷം പിന്നീട് രണ്ട് കമ്ബനികളില്‍ ജോലി ചെയ്‌തെങ്കിലും ശമ്ബളം ലഭിക്കുകയോ താമസ രേഖകള്‍ ശരിയാക്കി നല്‍കുകയോ ചെയ്തില്ല. നേരത്തെ ബഹ്‌റൈന്‍ പോളിസ്‌റ്റൈറിന്‍ ഫാക്ടറിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തിരുന്ന അദ്ദേഹം നാട്ടില്‍ മെച്ചപ്പെട്ട ജോലി കിട്ടിയെന്ന് പറഞ്ഞാണ് കഴിഞ്ഞ നവംബറില്‍ രാജിവെച്ചതെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു.

രാജിവെച്ചതിന് പിന്നാലെ ശമ്ബളവും വിമാന ടിക്കറ്റും നല്‍കി വിമാനത്താവളത്തില്‍ കൊണ്ടുവിട്ടതാണെന്നും എന്നാല്‍ നാട്ടിലേക്ക് മടങ്ങാതെ ബഹ്‌റൈനില്‍ തന്നെ തുടര്‍ന്ന് ഗുദൈബിയയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി പിന്നീട് മനസിലായെന്നും കമ്ബനി അധികൃതര്‍ പറഞ്ഞു.

രാജ്യത്ത് നിന്ന് മടങ്ങാത്തത് കൊണ്ട് വിസ റദ്ദായില്ലെന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. മറ്റ് ജോലി ലഭിച്ചപ്പോള്‍ അദ്ദേഹം വിസ മാറ്റിയിട്ടുണ്ടാവില്ലെന്നും കമ്ബനി പറയുന്നു. ഈ വര്‍ഷം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 23-ാമത്തെ ആത്മഹത്യയാണിത്. ഇതില്‍ 21 പേരും പ്രവാസികളായിരുന്നു. പ്രതിമാസം ശരാശരി നാല് പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *