പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു

മസ്‌കറ്റ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ബത്തക്ക കോളേത്ത് മുസ്തഫ(65)ആണ് മത്രയില്‍ മരിച്ചത്.

ബുധനാഴ്ച പ്രഭാത നമസ്‌കാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന മുസ്തഫയെ മത്ര ജിബ്രുവിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

38 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ് ഇദ്ദേഹം. പരേതരായ പാറയില്‍ അബ്ദുല്‍ ഖാദര്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൗള, മക്കള്‍: സമീറ, സീനത്ത്, സുഫൈദ്, ഷബീറ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *