ഓണം ആഘോഷമാക്കാന്‍ പ്രവാസി മലയാളികൾ ഒരുങ്ങുന്നു

ദുബായ് : കോവിഡ് പ്രതിസന്ധിയിലും ആശങ്ക മാറ്റി  മാവേലിയെ സമൃദ്ധിയോടെ വരവേൽക്കാൻ ഒരുങ്ങി പ്രവാസി മലയാളികൾ.

മേളപ്പെരുക്കങ്ങളും കാഴ്ചവട്ടങ്ങളുമില്ലെങ്കിലും  പഴമയുടെ പ്രൗഢിയും ഓർമകളുടെ സമൃദ്ധിയും വേണ്ടുവോളം.

കോവിഡ് കടമ്പകൾ മൂലം അരങ്ങുകളിലെ ആഘോഷം അകത്തളങ്ങളിൽ ഒതുങ്ങുന്നതിന്റെ വിഷമം മറന്ന്  പൊന്നോണം പൊടിപൂരമാക്കാനാണു ഒരുക്കം.

പ്രവാസികളുടെ ഓണം മാസങ്ങളോളം നീളുമെന്നതിനാൽ ആഘോഷ അരങ്ങുകൾ കൈവിട്ടുപോകില്ലെന്നാണു പ്രതീക്ഷ. ഓണത്തെ വരവേൽക്കാൻ വിപണിയും ഒരുങ്ങി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അച്ചാറുകൾ, കൊണ്ടാട്ടം, പപ്പടം തുടങ്ങിയവ വിൽപന ഓഫറുകളോടെ പൊടിപൊടിക്കുന്നു.

പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ അച്ചാറുകൾക്കു മാത്രമായി പ്രത്യേക മേഖല ഒരുങ്ങിക്കഴിഞ്ഞു.

മാങ്ങ, ചെറുനാരങ്ങ, വലിയനാരങ്ങ, നെല്ലിക്ക, അമ്പഴങ്ങ, വെളുത്തുള്ളി, ഇഞ്ചി, ഈന്തപ്പഴം, ബീറ്റ്റൂട്ട്, ഈന്തപ്പഴം-ബീറ്റ്റൂട്ട്, തക്കാളി, ആപ്പിൾ, പച്ചമുളക്, മിക്സഡ് പച്ചക്കറി എന്നിവയ്ക്കു പുറമേ  മത്സ്യം, ചെമ്മീൻ, കല്ലുമ്മക്കായ അച്ചാറുകളുമുണ്ട്.

മാങ്ങയിൽ കടുമാങ്ങ മുതൽ പലതരം അച്ചാറുകൾ. ഇവയ്ക്കൊപ്പം ഉത്തരേന്ത്യൻ അച്ചാറുകളും ഇടംപിടിച്ചിട്ടുണ്ട്.

Readalso : ഐപിഎല്ലിന് ഒരുങ്ങി യുഎഇ ഒരുങ്ങി ; കനത്ത സുരക്ഷ

ചെറുപപ്പടം, ഗുരുവായൂർ പപ്പടം, മുളക് പപ്പടം, പഞ്ചാബി പപ്പടം തുടങ്ങിയവയും എത്തിയിട്ടുണ്ട്.

കൊണ്ടാട്ടത്തിൽ ഓരോ വർഷവും  ഇനങ്ങൾ കൂടിവരികയാണ്.

പലതരം അരിക്കൊണ്ടാട്ടങ്ങളും പാവയ്ക്ക, കോവയ്ക്ക തുടങ്ങിയവ കൊണ്ടുള്ള കൊണ്ടാട്ടങ്ങളും ലഭ്യമാണ്.

കടപ്പാട് : manorama online 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *