കേരളത്തിന്റെ ഇടതുതരംഗത്തിൽ ആഹ്ലാദിച്ച് പ്രവാസികൾ

മനാമ: കേരളത്തിൽ ആഞ്ഞുവീശിയ ഇടതുതരംഗത്തി​ന്റെ അലയൊലികൾ പ്രവാസലോകത്തും. ഇടതുമുന്നണിയുടെ ചരിത്ര വിജയത്തെ അത്യാവേശത്തോടെയാണ്​ ബഹ്​റൈനിലെ മുന്നണി നേതാക്കളും പ്രവർത്തകരും ഏറ്റെടുത്തത്​. ​യു.ഡി.എഫ്​ പ്രവർത്തകരാക​ട്ടെ നിരാശാജനകമായ പ്രകടനത്തി​ന്റെ വേദനയിലും.

സകല സർവേ ഫലങ്ങളും ഇടതുമുന്നണിക്ക്​ സാധ്യത കൽപിച്ചപ്പോഴും ഇത്ര വലിയൊരു വിജയം അവരുടെ നേതാക്കൾ പോലും കണക്കുകൂട്ടിയിരുന്നില്ല എന്നതാണ്​ സത്യം. സർവേകളിൽ ഒന്നും കാര്യമില്ലെന്നും ജനങ്ങളാണ്​ അന്തിമമായി വിധിയെഴുതുകയെന്നും പറഞ്ഞ്​ ആശ്വസിച്ചിരുന്ന യു.ഡി.എഫുകാർ​ കനത്ത തിരിച്ചടിയുടെ ആഘാതത്തിൽനിന്ന്​ മോചിതരായിട്ടില്ല.

അതേസമയം, ബി.ജെ.പിയുടെ അക്കൗണ്ട്​ പൂട്ടിച്ചതിൽ ആശ്വാസം കൊള്ളുകയാണ്​ അവരും. ബഹ്​റൈനിലെ ​പ്രമുഖ വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ തെരഞ്ഞെടുപ്പ്​ ചർച്ചകൾ പൊടിപൊടിക്കുകയാണ്​. എൽ.ഡി.എഫ്​ ​പ്രവർത്തകരുടെ ആഹ്ലാദവും യു.ഡി.എഫി​​ന്റെ നൊമ്പരവും പ്രതിഫലിക്കുന്നതാണ്​ ചർച്ചകൾ.

ജയപരാജയങ്ങളുടെ കണക്കുകൾ നിരത്തിയുള്ള വിശകലനങ്ങളും ഗ്രൂപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്​.ബഹ്​റൈനിലെ പ്രമുഖ നേതാക്കൾ തെരഞ്ഞെടുപ്പ്​ ഫലം വിലയിരുത്തുന്നു: ‘മലയാളി സമൂഹത്തി​ന്റെ വിജയം’ ലോകമെങ്ങുമുള്ള മലയാളി സമൂഹത്തി​ന്റെ വിജയമാണ്​ ഇത്​. മതനിര​പേക്ഷ ജനാധിപത്യ സംരക്ഷണവും ജനങ്ങളുടെ ദൈനംദിന ജീവിതസുരക്ഷയും ഉറപ്പാക്കിയ ഇടതുപക്ഷ സർക്കാറിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്​.

കോവിഡ്​ കാലത്ത്​ ദുരിതത്തിലായ പ്രവാസികൾക്കും ജനങ്ങൾക്കും സർക്കാർ നൽകിയ സഹായങ്ങളും കരുതലുമാണ്​ വൻ വിജയത്തിലേക്ക്​ നയിച്ചത്​. പ്രവാസികളുടെ പ്രശ്​നങ്ങളിൽ ഇടപെട്ട്​ അവരെ ചേർത്തുപിടിക്കാൻ രണ്ടാം പിണറായി സർക്കാറും ഒപ്പമുണ്ടാകും.സുബൈർ കണ്ണൂർ (​ലോക ​േകരള സഭ അംഗം), ‘അപ്രതീക്ഷിത പരാജയം’സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ പരാജയം യു.ഡി.എഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ പരാജയം സംസ്ഥാനതലം മുതൽ ബൂത്ത്‌ തലം വരെ പരിശോധനക്ക്‌ വിധേയമാക്കാനും വേണ്ട തിരുത്തലുകൾ വരുത്താനും അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റി അടിയന്തരമായി തയാറാകണം.

അഞ്ചു വർഷം കേരളത്തിൽ നടന്ന അഴിമതികൾ പ്രതിപക്ഷ നേതാവും ഐക്യജനാധിപത്യ മുന്നണിയും പൊതുസമൂഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. പക്ഷേ, സർക്കാറിൽനിന്ന് പരസ്യവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന മാധ്യമങ്ങൾ അതിന് വേണ്ട പ്രചാരണം നൽകാൻ തയാറായില്ല. പാർട്ടി സംവിധാനവും കാര്യക്ഷമമായി ഭവനസന്ദർശനം നടത്തി ആളുകളെ ബോധ്യപ്പെടുത്താൻ തയാറായതുമില്ല. ബി.ജെ.പിയുടെ ഒരു എം.എൽ.എപോലും നിയമസഭയിൽ ഉണ്ടാകരുത് എന്ന് യു.ഡി.എഫിന്​ ഉറച്ചനിലപാടുണ്ടായിരുന്നു. അത്​ വിജയം കാണുകയും ചെയ്​തു.

ബിനു കുന്നന്താനം, (ഒ.ഐ.സി.സി പ്രസിഡൻറ്)’തരംഗത്തിലും തളരാതെ ലീഗ്​’ യു.ഡി.എഫി​െൻറ പരാജയം അംഗീകരിക്കുന്നു. സർക്കാറിെൻറ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളിലെത്തിക്കാൻ യു.ഡി.എഫ്​ പരമാവധി പരിശ്രമിച്ചു. എന്നാൽ, കോവിഡും സർക്കാറി​െൻറ കിറ്റ്​ വിതരണവും കാരണം ഇക്കാര്യം വേണ്ട​പോലെ ജനങ്ങളിലെത്തിയില്ല. എൽ.ഡി.എഫ്​ തരംഗത്തിനിടയിലും ലീഗിന്​ പിടിച്ചുനിൽക്കാൻ സാധിച്ചു.അസൈനാർ കളത്തിങ്കൽ (കെ.എം.സി.സി സ്​റ്റേറ്റ്​ ജനറൽ സെക്രട്ടറി)’യു.ഡി.എഫ് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണം’ യു.ഡി.എഫി​െൻറ പരാജയം ഉൾക്കൊള്ളുന്നു. പരാജയത്തെക്കുറിച്ച്​ പഠിക്കാനും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനും നേതൃത്വം തയാറാകണം.

ബി.ജെ.പി കൂടുതൽ അക്കൗണ്ട്​ തുറക്കുമെന്ന്​ അവകാശപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അനുവദിച്ചില്ല. ഇതിൽ യു.ഡി.എഫി​െൻറ പങ്ക്​ വിസ്​മരിക്കാനാവില്ല. താഴേത്തട്ട്​ മുതൽ കോൺഗ്രസ്​ ​പ്രസ്​ഥാനം ഉണർന്നെഴുന്നേൽക്കേണ്ട സമയമാണ്​ ഇത്​. അത്​ പാർട്ടി ഉൾക്കൊള്ളു​മെന്നും വിശ്വസിക്കുന്നു.ബഷീർ അമ്പലായി (ഐ .ഒ.സി ജനറൽ സെക്രട്ടറി, ബഹ്​റൈൻ)എൽ.ഡി.എഫി​േൻറത്​ ചരിത്രവിജയം –ബഹ്‌റൈൻ പ്രതിഭമനാമ: കള്ളപ്രചാരണങ്ങളെയും വർഗീയ അജണ്ടകളെയും അതിജീവിച്ച്​ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രവിജയം സമ്മാനിച്ച കേരളജനതയെ അഭിനന്ദിക്കുന്നതായി ബഹ്‌റൈൻ പ്രതിഭ പ്രസ്​താവനയിൽ പറഞ്ഞു.

സംസ്ഥാനത്തി​െൻറ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചത്. ജനക്ഷേമ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഈ വിജയം. പ്രവാസികളും ഈ വിജയത്തിൽ ഏറെ സന്തുഷ്​ടരാണ്​. മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ പ്രവാസികളെയും ഹൃദയത്തിലേറ്റിയ സർക്കാർ ആയിരുന്നു പിണറായി വിജയ​െൻറ നേതൃത്വത്തിലുണ്ടായിരുന്നത്. ജനങ്ങളോടൊപ്പം നിന്ന സർക്കാറിനെ അതിലിരട്ടി സ്നേഹത്തോടെ തങ്ങളും സംരക്ഷിക്കും എന്ന കേരള ജനതയുടെ പ്രഖ്യാപനം കൂടിയാണ് ഈ വിജയമെന്നും ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും പ്രസിഡൻറ്​ കെ.എം. സതീഷും പ്രസ്​താവനയിൽ പറഞ്ഞു.”,
ജയപരാജയങ്ങളുടെ കണക്കുകൾ നിരത്തിയുള്ള ചർച്ചകൾ സജീവം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *