വിമാനദുരന്തത്തില്‍ അപകടത്തില്‍പ്പെട്ടത് അടിയന്തരമായി നാട്ടിലെത്തെണ്ട പ്രവാസികള്‍

ദുബായ്:  കരിപ്പൂര്‍ അപകടത്തില്‍ പകച്ച്‌ പ്രവാസലോകവും.   174 മുതിര്‍ന്നവരും 10 കുട്ടികളുമടക്കമുള്ള യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 190 പേരാണ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് 1344 നമ്പർ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവരെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി പറഞ്ഞു.

ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്നവര്‍, വിസാ കാലാവധി അവസാനിച്ചവര്‍, ചികിത്സയ്ക്കായി പോയവര്‍, നാട്ടില്‍ കുടുങ്ങിയ കുടുംബത്തെ കാണാന്‍ പുറപ്പെട്ടവര്‍ എന്നിങ്ങനെ നാട്ടിലേക്ക് മടങ്ങേണ്ടവരായിരുന്നു അപകടത്തില്‍പ്പെട്ടത്

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

യുഎഇയില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ ഒരു മാസത്തെ ഗ്രേസ് പീരിഡിന് അപേക്ഷിക്കുകയോ വേണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരുന്നു.

മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ ഇത്തരത്തില്‍ മടങ്ങണമെന്ന് അധികൃതരുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ജൂലൈ 12 മുതലാണ് ഇതിനുള്ള സമയപരിധി കണക്കാക്കുന്നത്.

ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടാന്‍ സാധിക്കാത്തവര്‍ക്ക് ഒരിക്കല്‍ കൂടി 30 ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനായി പുറപ്പെട്ട വിസാ കാലാവധി കഴിഞ്ഞ പ്രവാസികളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ  +971-565463903, +971-543090575, +971-543090571, +971-543090572 എന്ന ഹെല്‍പ്‍‍‍ലൈന്‍‍‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെല്പ് ഡെസ്ക് നമ്പർ- ഹെല്‍പ് ഡെസ്ക്- ഇ പി ജോണ്‍സണ്‍- 0504828472, അബ്ദുള്ള മള്ളിച്ചേരി- 0506266546, ഷാജി ജോണ്‍- 0503675770, ശ്രീനാഥ്- 0506268175

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *