കോവിഡിനൊപ്പം പുതുരീതികൾ ജീവിതത്തില്‍ ശീലമാക്കി പ്രവാസികൾ

ദോഹ : സമഗ്ര സമ്പർക്ക ശൃംഖലാ പരിശോധനകളിലൂടെ കോവിഡ്-19 വ്യാപനം പരിമിതപ്പെടുത്തിയതോടെ സ്‌കൂളുകൾ ഉൾപ്പെടെ പ്രവർത്തനം പുനരാരംഭിച്ചു കഴിഞ്ഞു.

പൊതു ഗതാഗത സംവിധാനങ്ങളും സർവീസ് തുടങ്ങിയതോടെ ജനജീവിതം പഴയ പോലെ ഉഷാർ ആയി.

പുതുരീതികൾക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പ്രവാസികൾ ശീലമാക്കി കഴിഞ്ഞു.

വീടിന് അകത്ത് ഇരിക്കണോ പുറത്തേക്ക് ഇറങ്ങണോ എന്നത് കോവിഡ്-19 അപകടനിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസ് തീരുമാനിക്കും.

പുറത്തിറങ്ങണമെങ്കിൽ സ്മാർട് ഫോണിൽ ഇഹ്‌തെറാസ് നിർബന്ധമെന്ന് മാത്രമല്ല പ്രൊഫൈൽ നിറം പച്ച കത്തിയാൽ മാത്രമേ പള്ളികളിലും മറ്റെല്ലാ പൊതു ഇടങ്ങളിലും പ്രവേശിക്കാനും അനുമതിയുള്ളു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ആപ്പിലെ കളർടാഗിലെ പച്ച നിറം ആരോഗ്യവാനായ അല്ലെങ്കിൽ പരിശോധനയിൽ നെഗറ്റീവ് ആയവരെ സൂചിപ്പിക്കുന്നതിനാൽ എങ്ങോട്ട് വേണമെങ്കിലും പോകാം.

ചുവപ്പ് നിറം രോഗം സ്ഥിരീകരിച്ചവർ ആയതിനാൽ വീട്ടിൽ അല്ലെങ്കിൽ ആശുപത്രിയിൽ കഴിയണം.

Readalso : വേതന സംരക്ഷണ സംവിധാനത്തിന്റെ വ്യവസ്ഥകൾ  ലംഘിക്കുന്ന കമ്പനികൾക്ക് ഇനി മുതല്‍ വിലക്ക്

മഞ്ഞ നിറം ക്വാറന്റീനിൽ കഴിയുന്നവരാണ്. ചാര നിറം കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കപ്പെടുന്നവരും.

അതുകൊണ്ട് ചുവപ്പ്, മഞ്ഞ, ചാര പ്രൊഫൈൽ നിറമുള്ളവർ പുറത്ത് ഇറങ്ങാൻ പാടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *