മിന്നല്‍ പരിശോധനയില്‍ കുടുങ്ങി പ്രവാസികളും….വീസക്കച്ചവടക്കാരെ പൂട്ടാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: വിസക്കച്ചവടക്കാര്‍ക്കെതിരേ നടപടി കര്‍ശനമാക്കിയതായി കുവൈത്ത് തൊഴില്‍, സാമൂഹിക മന്ത്രി ഹിന്ദ് അല്‍ സുബീഹ്. വിസക്കച്ചവടവുമായി ബന്ധപ്പെട്ട് 322 സ്വകാര്യ സ്ഥാപനങ്ങളുടെ ഫയലുകള്‍ ഈ വര്‍ഷം ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗം കോടതിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കൂടാതെ 250 സ്ഥാപനങ്ങള്‍ക്കെതിരേ കോടതി നടപടി സ്വീകരിച്ചതായും രണ്ടേകാല്‍ ദശലക്ഷം കുവൈത്ത് ദിനാര്‍ പിഴ ഈടാക്കിയതായും മന്ത്രി പറഞ്ഞു.

Loading...

വിവിധ ഷോപ്പിങ് മാളുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 60 വ്യാജ വിസ കച്ചവട സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. ഇവ പൂട്ടിക്കിടക്കുകയായിരുന്നു. ഈ സ്ഥാപങ്ങളുടെ കീഴില്‍ 400-ലേറെ വിദേശികള്‍ കുവൈത്തിലെത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്തി നാടുകടത്താനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. യഥാര്‍ഥ സ്‌പോണ്‍സറുടെ കീഴിലല്ലാതെ തൊഴില്‍ ചെയ്യുന്ന വിവിധ രാജ്യക്കാരും പരിശോധനയില്‍ പിടിയിലായി. വന്‍കിട സ്ഥാപങ്ങളുടെ മാളുകളിലെ കടകളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. 2018ല്‍ വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് പിടിയിലായ 2829 ഇന്ത്യക്കാരെ നാട് കടത്തി. ഈ വര്‍ഷം മൊത്തം 11,633 വിദേശികളെയാണ് നാടുകടത്തിയത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *