എക്‌സ്‌പോ 2020-ല്‍ ഇന്ത്യന്‍ പ്രാതിനിധ്യം

ദുബായ്: ദുബായ് ആതിഥ്യം വഹിക്കുന്ന എക്‌സ്‌പോ 2020 കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. കേന്ദ്രവാണിജ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി മനോജ് കെ. ദ്വിവേദിയും ദുബായ് എക്‌സ്‌പോ-2020 എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നജീബ് അഹമ്മദ് അല്‍ അലിയുമാണ് ഒപ്പുവെച്ചത്.
എക്‌സ്‌പോയുടെ ‘അവസരങ്ങള്‍’ എന്ന വിഭാഗത്തില്‍ സാധാരണയിലും വലിയൊരു പ്ലോട്ടാണ് ഇന്ത്യന്‍ പവിലിയന് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യ തുടക്കമിട്ട സാമ്പത്തിക വികസനപദ്ധതികളാണ് ഇതിന് അവസരം ഒരുക്കിയത്.
നിര്‍മിതബുദ്ധി, ഹരിതഊര്‍ജം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നവീനാശയങ്ങളും പ്രദര്‍ശിപ്പിക്കും. സുസ്ഥിര വികസനത്തിനും സാങ്കേതികതയ്ക്കുമൊപ്പം ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതാകും ഇന്ത്യന്‍ പവിലിയന്‍. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയുള്ള വികസനമാകും ഇന്ത്യന്‍ പവിലിയന്റേത്.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *