വ്യാജ എസ്എംഎസുകള്‍ അയച്ച് പണം തട്ടിയെടുത്തു ; അഞ്ച് പാകിസ്ഥാനികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍

റിയാദ്: ബാങ്കുകളുടെ പേരില്‍ വ്യാജ എസ്എംഎസുകള്‍ അയച്ച് പണം തട്ടിയെടുത്തു . അഞ്ച് പാകിസ്ഥാനികള്‍ അറസ്റ്റില്‍.സൗദി അറേബ്യയില്‍  ആണ് സംഭവം

30നും 40നും ഇടയില്‍ പ്രായമുള്ള അഞ്ചുപേരാണ് അറസ്റ്റിലായതെന്ന് റിയാദ് പ്രവിശ്യാ പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കിര്‍ദീസ് പറഞ്ഞു

അപ്‌ഡേറ്റ് ചെയ്യുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടും വ്യാജ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് ഇവര്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പ്രതികളുടെ പക്കല്‍ നിന്നും മൂന്ന് ലക്ഷം റിയാലും വ്യാജ സന്ദേശങ്ങള്‍ അയയ്ക്കാനുപയോഗിച്ചിരുന്ന 13 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മേജര്‍ അല്‍കിര്‍ദീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *