ഇവിടെ ഇനി അലമ്പ് പരിപാടികള്‍ നടക്കില്ല…മുഖനിര്‍ണയത്തിലൂടെ യാത്രക്കാരെ തിരിച്ചറിയാനുള്ള സംവിധാനവുമായി ദോഹയിലെ ഹമദ് വിമാനത്താവളം

ദോഹ: മുഖനിര്‍ണയത്തിലൂടെ (ഫേഷ്യല്‍ റെക്കഗ്നിഷന്‍) യാത്രക്കാരെ തിരിച്ചറിയാന്‍ സംവിധാനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. പാസഞ്ചര്‍ ടച്ച്‌ പോയിന്റുകളിലാണ് മുഖനിര്‍ണയം ഏര്‍പ്പെടുത്തുന്നത്. എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായാണ് ഈ പദ്ധതി. പാസ്‌പോര്‍ട്ട്, യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിശദാംശങ്ങള്‍ എന്നിവ ഈ സംവിധാനത്തോട് ബന്ധിപ്പിക്കും. മുഖനിര്‍ണയ ബയോമെട്രിക് സംവിധാനം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സമയലാഭവും ഉണ്ടാക്കും.

ചെക്ക് ഇന്‍, ഇമിഗ്രേഷന്‍ നടപടികളും വേഗം പൂര്‍ത്തീകരിക്കാന്‍ കഴിയും. കൂടുതല്‍ സുരക്ഷിതവും മികച്ചതുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഈ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കുന്നതെന്ന് വിമാനത്താവള ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. വിമാനത്താവളത്തിലെ സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌കുകളിലും മൊബൈല്‍ ആപ്പിലും ഈ സംവിധാനം ലഭ്യമാകുന്നതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *