ഫൈ​സ​ലിന്റെ അ​വ​യ​വ​ങ്ങ​ൾ ഇനി അ​ഞ്ചു​പേ​രി​ൽ തു​ടി​ക്കും; അന്ത്യവിശ്രമം പ്രിയസുഹൃത്തിനരികില്‍ 

റി​യാ​ദ് :  ക്ലോ​സ്​ സ​ർ​ക്യൂ​ട്ട് ടി.​വി കാ​മ​റ ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ തെ​ന്നി​വീ​ണ് ത​ല​ച്ചോ​റി​ന് ക്ഷ​ത​മേ​റ്റു മ​രി​ച്ച ഫൈ​സ​ൽ പ​റ​മ്പന്‍റെ   മയ്യി​ത്ത്​ ഖ​ബ​റ​ട​ക്കി.

മ​ല​പ്പു​റം ചെ​മ്മാ​ട് സ്വ​ദേ​ശി​യും വെ​ളി​മു​ക്കി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ഫൈ​സ​ൽ പ​റ​മ്പന്‍റെ (42) മ​യ്യി​ത്താ​ണ്​ ശ​നി​യാ​ഴ്ച വ​ട​ക്ക​ൻ റി​യാ​ദി​ലെ മ​ഖ്​​ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി​യ​ത്.

ഈ ​മാ​സം 16ന്​ ​മ​ൻ​ഫൂ​അ ഹാ​രാ​ജി​ലു​ള്ള ഒ​രു ക​ട​യി​ൽ കാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ല​ക്ക​റ​ക്ക​മു​ണ്ടാ​യി മൂ​ന്നു മീ​റ്റ​ർ ഉ​യ​ര​മു​ള്ള കോ​ണി​യി​ൽ​നി​ന്ന് നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ ത​ല കോ​ൺ​ക്രീ​റ്റ് പ​ടി​ക്കെ​ട്ടി​ൽ ഇ​ടി​ച്ച്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും 10 ദി​വ​സ​ത്തി​നു ശേ​ഷം മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ ഫൈ​സ​ലിന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ ഭാ​ര്യ​യും സഹോ​ദ​ര​നും അ​ട​ങ്ങു​ന്ന കു​ടും​ബം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച ഉ​ട​നെ റി​യാ​ദി​ലെ ആശുപത്രി​യി​ൽ ഫൈ​സ​ലിന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്ന്​ അ​വ​യ​വ​ങ്ങ​ൾ മാ​റ്റി.

മ​റ്റ്​ അ​ഞ്ചു​പേ​രി​ൽ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​െൻറ അ​വ​യ​വ​ങ്ങ​ൾ സ്പ​ന്ദി​ക്കു​മെ​ന്ന​ത് കു​ടും​ബ​ത്തി​ന് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​മെ​ന്ന് റിയാദി​ലു​ള്ള സ​ഹോ​ദ​ര​ൻ ഷം​സു​ദ്ദീ​ൻ പാ​ര​മ്പ​ൻ പ​റ​ഞ്ഞു.

അ​യ​ൽ​വാ​സി​യും ക​ളി​ക്കൂ​ട്ടു​കാ​ര​നു​മാ​യി​രു​ന്ന, റി​യാ​ദി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ചെ​മ്മാ​ട് സ്വ​ദേ​ശി സ​ഫ്‌​വാന്‍റെ ഖ​ബ​റി​ന​രി​കി​ലാ​ണ്​ ഫൈ​സ​ലിന്‍റെ മ​യ്യി​ത്തും മ​റ​മാ​ടി​യ​ത്.

ഫൈ​സ​ലും സ​ഫ്‌​വാ​നും റി​യാ​ദി​ലെ ചെ​മ്മാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു.

പ​റ​മ്പ​ൻ മൊ​യ്‌​തീ​ൻ, ഫാ​ത്വി​മ ബീ​വി എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ: ഫ​സീ​ല ഏ​റ​ത്തും​പ​ടി. മ​ക്ക​ൾ: ഫ​സ​ൽ നി​ഹാ​ൻ, ഫി​സാ​ന ഫെ​മി, ഫൈ​സ​ൽ.

അ​പ​ക​ടം സം​ഭ​വി​ച്ച അ​ന്നു മു​ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദി​ഖ് തൂവൂർ, ചെ​മ്മാ​ട് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ക​ല്ലം​പ​റ​മ്പ​ൻ, സെ​ക്ര​ട്ട​റി മു​നീ​ർ മ​ക്കാ​നി​യ​ത്തു എ​ന്നി​വ​ർ രംഗ​ത്തു​ണ്ടാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *