കുവൈറ്റിലെ കുടുംബവീസ നിബന്ധനകളില്‍ മാറ്റം…

കുവൈറ്റ്: കുടുംബവീസയില്‍ മാതാപിതാക്കള്‍/സഹോദരങ്ങള്‍ എന്നിവരെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബനിയില്‍ പ്രീമിയം അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി.സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബനിയില്‍ 3000 ദിനാര്‍ വരെയുള ഇന്‍ഷുറന്‍സ് പ്രീമിയം അടക്കണമെന്ന് 2017ല്‍ നടപ്പിലാക്കിയ നിര്‍ദേശമാണ് ഒഴിവാക്കിയിരിക്കുന്നത്. പകരം ഇന്‍ഷുറന്‍സ് പ്രീമിയമായി 50 ദിനാറും ഒരു വര്‍ഷത്തെ താമസത്തിന് 200 ദിനാറും ഫീസ് അടച്ചാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുടുംബ വീസ ലഭിക്കും. താമസാനുമതികാര്യ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫിയാണ് ഇക്കാര്യം അറിയിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *