പെൺമക്കളെ പൂട്ടിയിട്ടു മാനഭംഗപ്പെടുത്തി അനാശാസ്യത്തിന് നിർബന്ധിച്ച പിതാവിന് തടവുശിക്ഷ

റാസൽഖൈമ:∙ പെൺമക്കളെ അനാശാസ്യത്തിനു നിർബന്ധിച്ച പിതാവിനു പത്തു വര്‍ഷം തടവുശിക്ഷ. അറബ് പൗരനായ പിതാവിന്റെ പത്തു പെൺമക്കളിൽ രണ്ടു പേരെയാണ് ഇയാൾ അനാശാസ്യത്തിനു നിർബന്ധിച്ചത്.

Loading...

ഇരുപതു വയസുകാരിയായ മകളെ തടവിൽ പാർപ്പിച്ചതുൾപ്പെടെ ഏഴ് വകുപ്പുകളാണ് കോടതി ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് മകൾ പ്രായപൂർത്തിയായിരുന്നില്ലെന്നും വിവരമുണ്ട്. ‍ഇളയ പെൺകുട്ടിക്കു പുറമെ 31 വയസുള്ള മറ്റൊരു മകളോടും ഇയാൾ മോശമായി പെരുമാറി. മാനഭംഗം, മോശം ഭാഷയിൽ സംസാരം, ചൂഷണം, അക്രമം, അനാശാസ്യത്തിനു നിർബന്ധിക്കൽ തുടങ്ങിയവയാണ് കുറ്റങ്ങൾ. അതേസമയം പ്രതി കുറ്റങ്ങളെല്ലാം നിഷേധിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോടതി ഏർപ്പാടാക്കിയ രണ്ട് അഭിഭാഷകരാണ് പ്രതിക്കു വേണ്ടി ഹാജരായത്.

ആറു വർഷത്തോളം പിതാവ് വീട്ടിൽ പൂട്ടിയിട്ടു. നിശാ ക്ലബുകളിൽ നൃത്തം ചെയ്യുന്നതിനും നിർബന്ധിച്ചു. പിന്നീടു പണത്തിനായി അനാശാസ്യം നടത്താന്‍ ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോൾ പല തവണ മർദ്ദിച്ചു– പരാതിക്കാരിയായ മകൾ റാസൽഖൈമ പൊലീസിലും പിന്നീടു കോടതിയിലും വ്യക്തമാക്കി. മൂത്ത സഹോദരിയുടെ സഹായത്തോടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും പിതാവിന്റെ മുന്നില്‍തന്നെ ചെന്നുപെടുകയായിരുന്നു. വീണ്ടും പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്.

ഇളയ മകൾക്കെതിരായ കുറ്റകൃത്യങ്ങളെല്ലാം പിതാവിൽ നിന്ന് തനിക്കുനേരെയും ഉണ്ടായതായി യുവതിയുടെ മൂത്തസഹോദരിയും പരാതിപ്പെട്ടു. പിതാവ് ക്രൂരമായി മർദ്ദിക്കുന്നതിനാലാണ് ഇക്കാര്യങ്ങളൊന്നും നേരത്തെ പുറത്തു പറയാതിരുന്നത്. വീടിനു പുറത്ത് തങ്ങൾക്ക് ആരെയും പരിചയമില്ലെന്നും ഇവർ പറഞ്ഞു. കസ്റ്റമറുമായി അനാശാസ്യത്തിനു യുവതിയെ നിർബന്ധിക്കുന്നതിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തതും കോടതി പ്രധാന തെളിവായി സ്വീകരിച്ചു. പെണ്‍മക്കളുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അവരുടെ നിർദേശപ്രകാരമാണ് നിശാക്ലബിലെത്തിച്ചതെന്നുമാണു പിതാവിന്റെ വാദം.

കുടുംബത്തിൽ പത്ത് പെണ്‍മക്കളെയും രണ്ടു ആൺമക്കളെയും നോക്കേണ്ടതിനാലാ‍ണ് മക്കളെ നിശാക്ലബിൽ ന‍ൃത്തം ചെയ്യാൻ അനുവദിച്ചത്. ഇതിനായി 200 ഉം 300 ഉം ദിർഹം പ്രതിഫലമായി കൈപ്പറ്റിയെന്നും പിതാവ് അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *