പ്രളയം വിഴുങ്ങിയ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ബഹ്‌റൈനില്‍ നിന്നെത്തിയ മാലാഖ…കണ്ണൂരിലും വയനാട്ടിലുമായി ഫാത്തിമയുടെ നിസ്വാര്‍ത്ഥ സേവനം; മലയാളിയെ നെഞ്ചോട് ചേര്‍ത്ത ബഹ്‌റൈനിയുടെ കഥ

ഷഫീക്ക് മട്ടന്നൂര്‍

പ്രളയദുരന്തത്തില്‍ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ബഹ്‌റൈനില്‍ നിന്നൊരു മാലാഖ…അതേ ഫാത്തിമ മന്‍സൂരിയെ അങ്ങനെ തന്നെ വര്‍ണിക്കേണ്ടിയിരിക്കുന്നു. അപ്രതീക്ഷിതമായ പ്രളയദുരന്തത്തില്‍ കേരളം പകച്ചു നിന്നപ്പോള്‍ ‘അണ്ണാറക്കണ്ണനും തന്നാലായത’് വിധം ഊര്‍ജസ്വലതയോടെ അവര്‍ ജനങ്ങള്‍ക്കിടയിലിറങ്ങി. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ ഫാത്തിമ മന്‍സൂരിയുടെ സാന്ത്വനത്തിന്റെ കരങ്ങള്‍ ആത്മവിശ്വാസവും ആശ്വാസവുമായിരുന്നു. ബഹ്‌റൈനില്‍ നിന്ന് ഓഗസ്ത് 11ന് കണ്ണൂരിലെത്തിയ ഫാത്തിമ മന്‍സൂരി അറിയുന്നത് കേരത്തിന്റെ പേമാരിയും പ്രളയവും ദുരന്തം നിറഞ്ഞ വാര്‍ത്തകളുമായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല, ദുരിതാശ്വാസ ക്യാമ്പുകളിലും ദുരന്ത ബാധിത മേഖലകളിലും എത്തി അഹോരാത്രം ദുരിത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കാനിറങ്ങുകയായിരുന്നു, കാരണം മാതാവ് മരിച്ചതിന് ശേഷമുള്ള ഫാത്തിമയുടെ ഉറച്ച തീരുമാനമായിരുന്നു സാമൂഹ്യ സേവനം.

മാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് ലക്ചററായി യോഗ പഠിപ്പിക്കാന്‍ എത്തിയതായിരുന്നു ഫാത്തിമ മന്‍സൂരി. ശക്തമായ മഴയും വെള്ളപ്പൊക്കവും കേരളത്തെ മുക്കിയപ്പോള്‍ ഫാത്തിമ വയനാടും കണ്ണൂരുമായി ദുരിതാശ്വാസ ക്യാമ്പുകളിലും മേഖലകളിലും മുന്നിട്ടിറങ്ങി. ഗസ്റ്റ് ലക്ചററായി ജോലിക്ക് ചേരുന്നത് തല്‍ക്കാലത്തേക്ക് ക്യാന്‍സല്‍ ചെയ്ത് സാമൂഹ്യ സേവനത്തിന് മുന്നിട്ടിറങ്ങി. പ്രളയ ബാധിതര്‍ക്കായി വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും ഒരുക്കുന്നതിലും എത്തിക്കുന്നതിലും ഫാത്തിമ മുന്നിട്ടുനിന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരാനും ഫാത്തിമയുടെ സാമീപ്യവും പുഞ്ചിരിയും മാത്രം മതി.

മാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റിയില്‍ തന്നെയായിരുന്നു പഠനവും. കണ്ണൂരിലുള്ള ബിജീഷ്, രാജീവ് കുമാര്‍ എന്നിവര്‍ ഫാത്തിമയുടെ സുഹൃത്തുക്കളാണ്. അവര്‍ ബഹ്‌റൈനില്‍ ബിസിനസ് കാര്യങ്ങളുമായി മുന്നോട്ട് പോകുമ്പോഴും കണ്ണൂരിലെത്തിയാല്‍ ഫാത്തിമയുടെ കൂടെ സാമൂഹ്യ സേവനത്തിനിറങ്ങും. ബഹ്‌റൈനിലെ സാമൂഹ്യ സേവനത്തില്‍ മുന്നിട്ടിറങ്ങുന്ന ഫാത്തിമ ഭാഷ പോലുമറിയാതെ കേരളത്തില്‍ പ്രളയ ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. കണ്ണൂരിലെത്തിയ ഫാത്തിമയക്ക് എന്‍ജിഒ സാമൂഹ്യ പ്രവര്‍ത്തകനായ നൗഫല്‍ വഴികാട്ടിയാവുകയായിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാന്‍ നൗഫല്‍ ഫാത്തിമയുടെ കൂടെ സഹായിയായി നിന്നു. സുഹൃത്തായ രാജീവ് കുമാറിന്റെ കുടുംബവും ഫാത്തിമയ്ക്ക് കൂട്ടായി കൂടെ നിന്നു.

കണ്ണൂരിലെ എന്‍ജിഒ സാമൂഹ്യ പ്രവര്‍ത്തകനായ നൗഫലിനൊപ്പം ഫാത്തിമ

വയനാട്ടിലെ എല്ലാ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ ക്യമ്പുകളിലെത്തുകയും ചെയ്ത ഫാത്തിമയക്ക് തന്റെ സേവനം കേരളത്തിലെ മറ്റ് ജില്ലകളിലും എത്തിക്കണം എന്ന അതിയായ താല്‍പര്യമുണ്ടയിരുന്നെങ്കിലും റോഡ് ഗതാഗതം താറുമാറായതിനാല്‍ കണ്ണൂരിലും വയനാട്ടിലുമായി സേവനം ഒതുക്കുകയായിരുന്നു. എല്ലം നഷ്ടപ്പെട്ടവരുടെ മുന്നിലെത്തിയ ഫാത്തിമ വന്ന കാര്യം പോലും ശ്രദ്ധിക്കാതെ സാമൂഹ്യ സേവനത്തിനിറങ്ങി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, കൊട്ടിയൂര്‍ ഭാഗങ്ങളിലുള്ള നിരവധി ക്യാമ്പുകളില്‍ ഫാത്തിമ സന്ദര്‍ശനം നടത്തി. ആശ്വാസ വചനങ്ങളും സഹായ വാഗ്ദാനങ്ങളുമായി അമ്മമാരെയും സഹോദരിമാരെയും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഫാത്തിമ ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് യാത്ര ചെയ്യുകയും ദുരന്ത ബാധിത പ്രദ്ശങ്ങലുടെ ഭീകരത തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഷെയര്‍ ചെയ്യുകയും ചെയ്തു.

രാജീവും ബിജീഷും മാത്രമല്ല, ഫാത്തിമയ്ക്ക് കണ്ണൂരിലും കോഴിക്കോടുമായി മറ്റ് സുഹൃത്തുക്കളുമുണ്ട്. ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകനായ വേണു വടകരയും കണ്ണൂര്‍ പുന്നാടിലെ അമല്‍ദേവും ഫാത്തിമയുടെ സുഹൃത്തുക്കളാണ്. ബഹ്‌റൈനിലെ സാമൂഹ്യ സേവനത്തിനിടയിലാണ് ഇവരെല്ലാം സുഹൃത്തുക്കളാവുന്നത്. ഒരു പക്ഷെ മലയാളിയുടെ പെരുമാറ്റവും വിശ്വാസവും സേവന മനസ്‌കതയുമെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനമാണ് ഫാത്തിമയെപോലുള്ളവര്‍ കേരളത്തെ സ്‌നേഹിക്കുന്നതിനുള്ള പ്രധാന കാരണം.

ബഹ്‌റൈനിലും ഫാത്തിമ സാമൂഹ്യ രംഗത്ത് ഊര്‍ജസ്വലയായിരുന്നു. രോഗികള്‍ക്കും അശരണര്‍ക്കും അവര്‍ എന്നും സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി നിലകൊണ്ടു. ധാരാളം രോഗികള്‍ക്ക് അവര്‍ സാന്ത്വനമായി. ബഹ്‌റൈനില്‍ നിന്നും ധാരാളം സഹായങ്ങള്‍ ദുരിതാശ്വാസത്തിനായി ഏകോപിപ്പിക്കാനും ഫാത്തിമ പ്രവര്‍ത്തിക്കുകയാണ്. കുറച്ച് ദിവസം കൂടി കേരളത്തിലെ ദുരന്ത ബാധിക മേഖലകള്‍ സന്ദര്‍ശിച്ച് ധാരാളം ചിത്രങ്ങള്‍ ശേഖരിച്ച് പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ചിത്രങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കാനും മുന്നിട്ടിറങ്ങുകയാണ് എന്ന കാര്യം ഫാത്തിമ ജിസിസി ന്യൂസിനൊട് പങ്കുവെച്ചു.

കണ്ണൂരിലെ പുന്നാട് അമല്‍ദേവിനൊപ്പം ഫാത്തിമ

കേരളത്തിനെ കുറിച്ച് പറയുമ്പോഴും മലയാളിയെ കുറിച്ച് ചോദിക്കുമ്പോഴും ഫാത്തിമ വാചാലയായിരുന്നു. ബ്ഹറൈനിലെ മലയാളി പ്രവാസികളില്‍ ചിലര്‍ ഫാത്തിമയുടെ ഉറ്റ സുഹൃത്തുക്കളാണ്. പ്രളയ ദുരന്തം കേരളത്തെ ബാധിക്കുന്നത് കണ്ടപ്പോള്‍ ഇനിയും ദുരിത ബാധിതര്‍ക്കായി ഒരുപാട് ചെയ്യാനുണ്ടെന്ന് ഫാത്തിമ ജിസിസി ന്യൂസിനോട് അറിയിച്ചു. ഇന്നലെ ഞങ്ങള്‍ ഫാത്തിമയെ വിളിക്കുമ്പോഴും അവര്‍ ക്യാമ്പുകളിലായിരുന്നു. ഇന്നലെ ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആയിട്ട് പോലും ഫാത്തിമ അതിലൊന്നും ശ്ര്ദ്ധാലുവായിരുന്നില്ല എന്ന് മാത്രമല്ല ഞങ്ങള്‍ക്കായി ഇന്നത്തെ കേരളത്തിലെ ഈദിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു…അതേ ഫാത്തിമ മന്‍സൂരിയെ ഇനി കണ്ണൂരുകാരും വയനാട്ടുകാരും നെഞ്ചോട് ചേര്‍ത്ത് വയ്ക്കും…

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *