ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ ബ​ഹ്​​റൈ​നി​ലെ​ത്തി

മ​നാ​മ: ഫെ​ഡ​റേ​ഷ​ൻ  ഓ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഫി​ഫ) പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ ബ​ഹ്​​റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി.

റി​ഫ പാ​ല​സി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​നി​ലെ കാ​യി​ക​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള താ​ൽ​പ​ര്യം കി​രീ​ടാ​വ​കാ​ശി അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ കാ​യി​ക മേ​ഖ​ല​ക്കും യു​വ​ജ​ന ക്ഷേ​മ​ത്തി​നും ഹ​മ​ദ്​ രാ​ജാ​വ്​ ന​ൽ​കു​ന്ന പി​ന്തു​ണ നി​സ്​​തു​ല​മാ​ണ്.

ഏ​ഷ്യ​യി​ൽ ഫു​ട്​​ബാ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ഫി​ഫ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫി​ഫ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം രാ​ജ്യ​ത്തെ ഫു​ട്​​ബാ​ൾ വ​ള​ർ​ച്ച​യെ സ​ഹാ​യി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​ഷ്യ​യി​ൽ ഫു​ട്​​ബാ​ൾ വ​ള​ർ​ത്താ​ൻ കി​രീ​ടാ​വ​കാ​ശി ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ ന​ന്ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ കാ​യി​ക​മേ​ഖ​ല ഏ​റെ പു​രോ​ഗ​തി നേ​ടി​യ​താ​യും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റും ഫി​ഫ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *