യമൻ സായുധസംഘമായ ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികർ റിയാദിൽ തിരിച്ചെത്തി

റിയാദ്: ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ രൂപംകൊണ്ട ബന്ദി കൈമാറ്റ കരാർ പ്രകാരം  യമനിലെ സായുധസംഘമായ ഹൂതികളില്‍ നിന്ന് മോചിതരായ  15 സൗദി സൈനികർ റിയാദിൽ തിരിച്ചെത്തി.

കഴിഞ്ഞ വർഷം നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ട വിട്ടയക്കലാണ് .

ഇതിനു പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു.

ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികരും നാലു സുഡാനി സൈനികരുമാണ് വ്യാഴാഴ്ച രാത്രിയോടെ റിയാദിലെത്തിയത്.

യമൻ തലസ്ഥാനമായ സൻആയിൽനിന്ന് നേരിട്ടാണ് ഇവർ വിമാന മാർഗം റിയാദിലെത്തിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *