ദോഹയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുക വലിച്ചാല്‍ 3000 പിഴ

ദോഹ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ. 18 വയസ്സില്‍ കുറവായ കുട്ടികള്‍ വാഹനത്തില്‍ ഉള്ള സാഹചര്യത്തില്‍ പുകവലിച്ചാലാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

2016ല്‍ അംഗീകരിച്ച ആരോഗ്യ സുരക്ഷാ നിയമ വകുപ്പ് ഇതിനും ബാധകമാണെന്നും നിയമ ലംഘനം ശ്രദ്ധയില്‍ പെടുന്നവര്‍ 50302001 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ [email protected] എന്ന ഇമെയില്‍ അഡ്രസിലോ വിവരം അറിയിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *