ജബല്‍ ജൈസ് മലനിരകളില്‍ ഉള്‍പ്പെടെ പരിസ്ഥിതി മലിനീകരണം…റാസല്‍ഖൈമയില്‍ പിഴ ചുമത്തിയത് 3226 പേര്‍ക്ക്

റാസല്‍ഖൈമ; ജബല്‍ ജെയ്‌സ് മലനിരകളില്‍ ഉള്‍പ്പെടെ എമിറേറ്റിന്റെ വിവിധ മേഖലകളില്‍ പരിസ്ഥിതി മലിനീകരണം നടത്തിയ 3226 പേര്‍ക്ക് ഈ വര്‍ഷം പിഴ ചുമത്തി. ചപ്പുചവറുകള്‍ വലിച്ചെറിയുക, അനുവദനീയമല്ലാത്ത ഹരിതമേഖലകളില്‍ ബാര്‍ബിക്യു ചെയ്യുക തുടങ്ങിയ കേസുകള്‍ക്കാണിത്.

Loading...

ജബല്‍ ജെയ്‌സില്‍ മാത്രം 146 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പാറക്കെട്ടുകളില്‍ പേരുകളും മറ്റും എഴുതി വൃത്തികേടാക്കുകയും വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്ത കേസുകളാണിവ. പരിസ്ഥിതി മലിനീകരണം കണ്ടെത്താന്‍ ഊര്‍ജിത പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *