ദുബൈയില്‍ 12 മണിക്കൂര്‍ ഫ്ലാഷ് സെയില്‍…90 ശതമാനം ഡിസ്‌കൗണ്ട്

ദുബൈ: ആറാഴ്ച നീണ്ട് നില്‍ക്കുന്ന ദുബൈ സമ്മര്‍ സര്‍പ്രൈസ് ജൂണ്‍ 22ന് ആരംഭിക്കും. മാജിദ് അല്‍ ഫുതൈം പ്രോപ്പര്‍ട്ടീസിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് മാളുകളില്‍ ഗംഭീര ഡിസ്‌കൗണ്ട് സെയിലാണ് ഒരുക്കിയിട്ടുള്ളത്. ദുബൈ ഡിപാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിംഗിന് കീഴിലുള്ള ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് ആണ് ദുബൈ സമ്മര്‍ സര്‍പ്രൈസ് സംഘടിപ്പിച്ചിരിക്കുന്നത്.

Loading...

ദുബൈയിലെ അഞ്ചോളം മാളുകളില്‍ ഗംഭീര ഡിസ്‌കൗണ്ട് സെയിലാണ് ഒരുക്കിയിരിക്കുന്നത്. ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ ഉല്‍ഘാടന ദിവസമായ ജൂണ്‍ 22ന് 12 മണിക്കൂര്‍ ഫ്ലാഷ് സെയിലും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയാണ് ഫ്ലാഷ് സെയില്‍.

മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ഡിഫ്, സിറ്റി സെന്റര്‍ ദേര, സിറ്റി സെന്റര്‍ മെ ഈസം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ എന്നിവിടങ്ങളിലാണ് ഡിസ്‌കൗണ്ട് സെയില്‍. ഇത് കൂടാതെ എം എ എഫ് മാള്‍സിന് കീഴിലുള്ള 200 ഓളം റീട്ടെയില്‍ ഔട്ട് ലെറ്റുകളില്‍ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 ശതമാനം മുതല്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്. ഫ്ലാഷ് സെയില്‍ നടക്കുന്ന 12 മണിക്കൂര്‍ നേരത്തേയ്ക്കാണിത്.

90 ശതമാനം ഓഫര്‍ ലഭിക്കുന്ന ബ്രാന്‍ഡുകള്‍

GUESS, New Look, Karen Millen, Gianfranco Ferre, American Eagle Outfitters, Splash, JACK & JONES, Forever 21, Giordano, Sacoor Brothers and Superdry ഇവയാണ്. ഡിസ്‌കൗണ്ട് സെയിലിനോട് അനുബന്ധമായി നറുക്കെടുപ്പുകളും ഉണ്ടായിരിക്കും. 300 ദിര്‍ഹത്തിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും നറുക്കിട്ട് എടുക്കുന്ന ഭാഗ്യശാലികള്‍ക്ക് 50,000 ദിര്‍ഹം ലഭിക്കും. ആഗസ്റ്റ് 4നാണ് ദുബൈ സമ്മര്‍ സെയില്‍ അവസാനിക്കുക.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *