ഈ ഓണക്കാലത്ത് വിമാനനിരക്ക് കൂട്ടാതെ വിമാന കമ്പനികള്‍

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലേക്കെത്തുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന വിമാന നിരക്ക് വര്‍ദ്ധന ഇക്കുറി മുന്‍പത്തേതു പോലെയില്ല. എന്നാല്‍ ഓണാഘോഷം കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ക്ക് വന്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുന്ന സാഹചര്യമാണുളളത്.

Loading...

ഗള്‍ഫിലെ സ്കൂള്‍ അവധിക്കാലം കഴിഞ്ഞ് മലയാളികള്‍ പലരും ഓഗസ്റ്റ് അവസാനമാണ് തിരിച്ചുപോയത്. ഇതാണ് ഓണസമയത്തെ നിരക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറയാന്‍ കാരണം. ഓണം-ബക്രീദ് സീസണുകള്‍ ഒരുമിച്ച്‌ വന്ന കഴിഞ്ഞ വര്‍ഷം സാധാരണയേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ തുക നല്‍കിയാണ് പ്രവാസികള്‍ നാട്ടിലേക്കെത്തിയത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *