പ്രവാസികള്‍ അവധിക്ക് കേരളത്തിലേക്ക്…വിമാനടിക്കറ്റുകള്‍ തൊട്ടാല്‍ പൊള്ളും

ദുബായ്: യു.എ.ഇ.യില്‍ ആഘോഷപരിപാടികള്‍ നിരവധിയുണ്ടെങ്കിലും അവധിക്കാലം ആസ്വദിക്കാന്‍ കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക് സ്വദേശത്തേക്കുതന്നെ മടങ്ങണം. എന്നാല്‍ അവധിക്ക് നാട്ടിലേക്കു പോകുന്നവര്‍ വിമാനടിക്കറ്റിലൊന്ന് കൈവെച്ചാല്‍ പൊള്ളുന്ന അവസ്ഥയിലാണ്.

Loading...

ജൂലായില്‍ കുത്തനെ ഉയര്‍ന്ന വിമാനടിക്കറ്റുകള്‍ ഓഗസ്റ്റ് പകുതിയോടെ അല്പമെങ്കിലും താഴുമെന്ന ആശ്വാസത്തിലായിരുന്നു പലരും. പക്ഷേ, പെരുന്നാളിനോടനുബന്ധിച്ച്‌ മൂന്നിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്. യു.എ.ഇ.യില്‍ നാലുദിവസത്തെ ബലിപെരുന്നാള്‍ അവധി ഓഗസ്റ്റ് പത്ത് മുതല്‍ 13 വരെയാണ്. ഇതിനിടയില്‍ നാട്ടില്‍ കുടുംബാംഗങ്ങളുമൊത്ത് പെരുന്നാള്‍ ആഘോഷിക്കാനിരുന്നവരും വെട്ടിലായി. യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് ഒരാള്‍ക്കുമാത്രം പോയിവരാനുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കണ്ടാല്‍ കണ്ണുതള്ളിപ്പോകും. ഒരാള്‍ക്ക് 2500 മുതല്‍ 7000 ദിര്‍ഹം വരെ നല്‍കണം. ഓഗസ്റ്റ് എട്ടിന് പുറപ്പെട്ട് ഓഗസ്റ്റ് 15- ന് മടങ്ങുകയാണെങ്കില്‍ സ്‌പൈസ് ജെറ്റ് ടിക്കറ്റിന് ഒരാള്‍ക്ക് 2216 ദിര്‍ഹം നല്‍കണം.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 3000 ദിര്‍ഹം വരെയാണ് നിരക്ക്. ഫ്‌ളൈ ദുബായ് 3300 ദിര്‍ഹം, ഇന്‍ഡിഗോ 2900 ദിര്‍ഹം, എമിറേറ്റ്‌സ് 7000 ദിര്‍ഹം എന്നിങ്ങനെയാണ് ഇതര വിമാനങ്ങളുടെ ഏകദേശനിരക്ക്. വരുംദിവസങ്ങളില്‍ ഇത് ഇനിയും ഉയരും. ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ 2400 ദിര്‍ഹം, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് 2800 ദിര്‍ഹം, സ്‌പൈസ് ജെറ്റ് 2600 ദിര്‍ഹം. ഇതുപോലെ തന്നെയാണ് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള നിരക്കുകളിലെയും അവസ്ഥ.

വിമാനടിക്കറ്റ് നിരക്കില്‍ യാത്രക്കാരുടെ കടുത്ത പ്രതിഷേധം തുടരുമ്ബോഴും അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു ശരാശരി കുടുംബത്തിന് ലക്ഷങ്ങള്‍ മുടക്കിയാല്‍ മാത്രമേ അവധിക്കാലത്ത് സ്വന്തം നാട്ടിലേയ്ക്ക് പോയിവരാന്‍ സാധിക്കൂ. ഇനി വേനലവധിക്ക് നാട്ടിലേക്ക് പോയവര്‍ സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുന്‍പ് തിരിച്ചെത്തേണ്ടതുണ്ട്. എന്നാല്‍ സെപ്റ്റംബര്‍ പകുതിയോടെ മാത്രമേ ടിക്കറ്റ് നിരക്കില്‍ അല്പമെങ്കിലും കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. വേനലവധി അവസാനിക്കുന്നതും പെരുന്നാള്‍ അവധിയും ഒന്നിച്ചെത്തിയതിനാല്‍ പല വിമാനങ്ങളില്‍നിന്ന്‌ ടിക്കറ്റുകള്‍ ലഭിക്കുന്നുമില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും 2800 ദിര്‍ഹം മുതല്‍ മുകളിലേയ്ക്കാണ് ടിക്കറ്റ് നിരക്ക്. ചിലയിടത്തേക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റുകളും ലഭ്യമല്ല.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *