കരിപ്പൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ദുബൈ ആസ്ഥാനമായ ആദ്യ വിമാന കമ്പനിയെന്ന നേട്ടം ഫ്ലൈ ദുബൈക്ക്

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ദുബൈ ആസ്ഥാനമായ ആദ്യ വിമാന കമ്പനിയെന്ന നേട്ടം ഫ്ലൈ ദുബൈക്ക്. ഫെബ്രുവരി ഒന്നിനാണ് ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനമുണ്ടാകും.

Loading...

വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 2ൽ നിന്ന് കരിപ്പൂരിലേക്ക് ഫ്ലൈ ദുബായ് പറക്കുക. വെള്ളിയാഴ്ച രാത്രി 8.20 ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേദിവസം പുലർച്ചെ 1.45ന് കരിപ്പൂരിലെത്തും എത്തും. ശനിയാഴ്ച പുലർച്ചെ 3.05നു പുറപ്പെടുന്ന വിമാനം 6.05നാണ് ദുബായിൽ എത്തുക. മറ്റ് ദിവസങ്ങളിലെ സമയക്രമവും ഇങ്ങനെ തന്നെയാണ്.

13000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിലാണങ്കില്‍ 54,075 രൂപ മുതല്‍ നല്‍കേണ്ടി വരും. കൊച്ചി, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ലക്നൗ, മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു ഇതുവരെ ഫ്ലൈ ദുബൈ സർവീസ് നടത്തിയിരുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *