മദ്യക്കടത്ത് ;വിദേശി ഒമാനിൽ അറസ്റ്റിൽ

മസ്‌കറ്റ്: മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു വിദേശി ഒമാനില്‍ അറസ്റ്റില്‍.

തെക്കന്‍ അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തന്റെ സ്വകാര്യ വാഹനത്തില്‍ വില്‍പ്പനക്കായി മദ്യം കടത്തുന്നതിനിടയിലാണ് വിദേശി പൊലീസിന്റെ പിടിയിലായത്.

ഇരുനൂറിലധികം മദ്യകുപ്പികളും ഒപ്പം ബിയര്‍ ക്യാനുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

നിയമനടപടികള്‍ പുരോഗമിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *