മക്കയില്‍ പ്രവാസി കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍

മക്ക : മക്കയിലെ നക്കാസ ഏരിയയില്‍ വിദേശിയായ തൊഴിലാളി തന്റെ കട്ടിലിന് താഴെ തറയില്‍ കുത്തേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തി.

Loading...

കൊല്ലപ്പെട്ട വ്യക്തി ബര്‍മ്മ സ്വദേശിയാണ്. അടിവയറിന് കുത്തേറ്റതിനാല്‍ കുടല്‍ പുറത്തേക്ക് വന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിദേശി തൊഴിലാളി മരിച്ചുകിടക്കുന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് ബര്‍മ്മ സ്വദേശിയാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നക്കാസ ഏരിയയിലെ ഒരു ഹോട്ടലില്‍ തന്നോടൊപ്പം ജോലിചെയ്യുകയായിരുന്നു കൊല്ലപ്പെട്ട വ്യക്തി എന്നാണ് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്ത മൊഴി.

അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമായി വിവരം നല്‍കിയ ബര്‍മ്മ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.

കൊലപാതകത്തിന്റെ ചുരുളഴിയുവാന്‍ എഫ് ഐ ആര്‍ തയ്യാറാക്കി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൃതദേഹം മക്കയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *