കുവൈത്ത് മുൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി :  അന്തരിച്ച കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ‌റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു.

അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പിതൃസഹോദരനാണ്.

മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് നാസർ പലതവണ കേരളം സന്ദർശിച്ചിട്ടുണ്ട്.

ചികിത്സാർഥം ന്യൂഡൽഹിയിൽ എത്തിയിരുന്ന അമീർ ഷെയ്ഖ് സബാഹ് അൽ ജാബർ അൽ സബാഹ് കേരളവും സന്ദർശിക്കാൻ പരിപാടിയിട്ടുരുന്നതിനാൽ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് നാസർ അവസാനം കേരളം സന്ദർശിച്ചത്.

ഖത്തറുമായി ബന്ധപ്പെട്ട് ജിസിസിയിലെ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഷെയ്ഖ് സബാഹ് അന്ന് കേരള സന്ദർശനം ഒഴിവാക്കുകയായിരുന്നു.

ഉപപ്രധാനമന്തിയും പ്രതിരോധമന്തിയുമായി സേവനം ചെയ്തിട്ടുള്ള ഷെയ്ഖ് നാസർ രാജ്യത്തിൻ‌റെ വികസന, സാംസ്കാരിക,വ്യാപാര മേഖലയുടെ വളർച്ചക്കായി ഒട്ടേറെ സംഭാവന നൽകിയ വ്യക്തിത്വമാണ്.

ആസൂത്രണ-വികസന ഉന്നതാധികാര സമിതി മേധാവി, ആധുനിക കുവൈത്തിന്റെ അടയാളമായി മാറാനിരിക്കുന്ന സിൽക്ക് സിറ്റി- ബുബ്‌യാൻ ദ്വീപ് നിർമാണ പദ്ധതി മേധാവി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട ദാർ അൽ അത്താർ അൽ ഇസ്‌ലാമിയയുടെ സ്ഥാപകനായ ഷെയ്ഖ് നാസർ ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി അംഗമാണ്. കുവൈത്ത് പൊതു നിധി സം‌രക്ഷണ അസോസിയേഷൻ സ്ഥാപകൻ കൂടിയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *