കാസര്‍കോട് നഗരസഭ മുന്‍ വനിതാ കൗണ്‍സിലര്‍ക്ക് യു എ ഇ യില്‍ ദാരുണാന്ത്യം

ദുബായ്: കാസര്‍കോട് നഗരസഭ മുന്‍ വനിതാ കൗണ്‍സിലര്‍ യു.എ.ഇയില്‍ വാഹനാപകടത്തില്‍ മരിച്ചു. നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പ്രശാന്ത​​ൻറ ഭാര്യ സുനിത (40) യാണ് മരിച്ചത്.

Loading...

ഷാർജയിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്​തു വരുന്ന സുനിത കാറിൽ യാത്ര ചെയ്യുന്നതിനിടെ വാതിൽ തുറന്ന്​ പുറത്തേക്ക്​ തെറിച്ചുവീണാണ്​ അപകടം. ഷാർജ ദൈദ്​ റോഡിൽ ​ വിളക്ക്​ കാലിൽ തലയിടിച്ചതാണ് മരണകാരണം . ചൊവ്വാഴ്​ച രാത്രിയാണ് അപകടമുണ്ടായത്.  ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കു കളോടെ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു.

2005 -2010 കാലയളവില്‍ കാസര്‍കോട് കടപ്പുറം 37-ാം വാര്‍ഡ് ബി.ജെ.പി കൗണ്‍സിലറായിരുന്ന സുനിത അഞ്ചു വര്‍ഷമായി യു.എ.ഇയിലുണ്ട്​ 2011ൽ ഉദുമ മണ്ഡലത്തിൽ നിന്ന്​ ബി.ജെ.പി സ്​ഥാനാർഥിയായി നിയമസഭയിലേക്ക്​ മത്സരിച്ചിട്ടുണ്ട്​.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *