പെരുന്നാളില്‍ ദുബായില്‍ ഫ്രീ പാര്‍ക്കിങ്…ബസ്,മെട്രോ,ട്രാം എന്നിവ അധിക സര്‍വീസ് നടത്തും

ദുബായ്; പെരുന്നാള്‍ അവധി ദിനങ്ങളില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) ദുബായില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. വ്യാഴം (14) മുതല്‍ ഞായറാഴ്ച വരെ വാഹന പാര്‍ക്കിങ്ങിന് ഫീസ് നല്‍കേണ്ടതില്ല. എന്നാലിത് മള്‍ടി പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ബാധകമല്ല.

ബസ്, മെട്രോ, ട്രാം സര്‍വീസ് വര്‍ധിപ്പിക്കും

അവധി ദിനങ്ങളില്‍ ആര്‍ടിഎ ബസ്, മെട്രോ, ട്രാം എന്നിവയുടെ സര്‍വീസ് വര്‍ധിപ്പിക്കും. കസ്റ്റമേഴ്‌സ് ഹാപ്പിനെസ്സ് സെന്ററുകള്‍ റമസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ തുറക്കും. മെട്രോ ചുവപ്പു വരിപ്പാതാ സ്റ്റേഷനുകള്‍ വ്യാഴാഴ്ച രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ രണ്ട് വരെയും. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുമാണ് പ്രവര്‍ത്തിക്കുക. പച്ചവരിപ്പാതയുടെ സ്റ്റേഷനുകള്‍ 14 ന് രാവിലെ അഞ്ചര മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും 15ന് രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും 16 മുതല്‍ 18 വരെ രാവിലെ അഞ്ചര മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുമാണ് പ്രവര്‍ത്തിക്കുക. ട്രാം വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ പുലര്‍ച്ചെ ഒന്നു വരെയും വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ പുലര്‍ച്ചെ ഒന്നുവരെയുമാണ് പ്രവര്‍ത്തിക്കുക.

പബ്ലിക് ബസ് സര്‍വീസ്

ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷന്‍ രാവിലെ 5.14 മുതല്‍ പുലര്‍ച്ചെ 12.59 വരെയും ഗുബൈബ ബസ് സ്റ്റേഷന്‍ രാവിലെ 4.46 മുതല്‍ പുലര്‍ച്ചെ 12.33 വരെയും സത്വ സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 11.59 വരെയും തുറക്കും. സി01 റൂട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഖിസൈസ് ബസ് സ്റ്റേഷന്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ അര്‍ധരാത്രി വരെയും അല്‍ഖൂസ് വ്യവസായ മേഖല സ്റ്റേഷന്‍ രാവിലെ ആറ് മുതല്‍ രാത്രി 11 വരെയും ജബല്‍ അലി സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 11.30വരെയും പ്രവര്‍ത്തിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *