ദുബായിൽ നോമ്പുതുറ സമയങ്ങളിൽ വാഹന പാർക്കിങ് സൗജന്യം

ദുബായ് : റമസാനിൽ ഇഫ്താർ (നോമ്പുതുറ) സമയങ്ങളിൽ വാഹന പാർക്കിങ് സൗജന്യം.

വൈകിട്ട് 6 മുതൽ രാത്രി 8 വരെയായിരിക്കും സൗജന്യ പാർക്കിങ്.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ അർധരാത്രി (12) വരെയുമായിരിക്കും പാർക്കിങ്ങിന് ഫീസ് നൽകേണ്ടതെന്ന് ആർടിഎ അറിയിച്ചു.

അതേസമയം, ടി–കോമി (പാർക്കിങ് കോഡ്–എഫ്) ൽ രാാവിലെ 8 മുതൽ വൈകിട്ട് 6 വരെ മാത്രമേ പാർക്കിങ് ഫീസ് നൽകേണ്ടതുള്ളൂ.

എന്നാൽ, മൾട്ടിലെവൽ പാർക്കിങ്ങുകളിൽ 24 മണിക്കൂറും ഫീസടയ്ക്കണം. ചൊവ്വാഴ്ചയാണ് റമസാൻ ആരംഭത്തിന് സാധ്യത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *