മലയാളി യുവ എൻജിനീയർ കെട്ടിടത്തിൽ നിന്നു ചാടി മരിച്ച ഞെട്ടലിൽ സുഹൃത്തുക്കൾ

ഷാർജ : മലയാളി യുവ എൻജിനീയർ കെട്ടിടത്തിൽ നിന്നു ചാടി മരിച്ചതിന്റെ ഞെട്ടലിൽ നിന്നു മോചിതരാകാതെ സുഹൃത്തുക്കൾ.

കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുമേഷ് (24) ആണ് കഴിഞ്ഞ ദിവസം ദൈദിലെ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചത്.

ചില സ്വകാര്യ പ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കൂടെ താമസിക്കുന്നവരും സുഹൃത്തുക്കളും കരുതിയില്ല.ജൂലൈ 31ന് വൈകിട്ട് എട്ടോടെയായിരുന്നു സംഭവം.

ഇലക്ട്രിക്കൽ എൻജിനീയറായ സുമേഷ് ഷാർജ മുവൈലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു.

ഒരു വർഷം മുൻപാണ് ഇദ്ദേഹം യുഎഇയിൽ എത്തിയത്. ബലിപെരുന്നാൾ അവധിയായതിനാൽ സുഹൃത്തുക്കളെല്ലാം വലിയ സന്തോഷത്തിലായിരുന്നു.

തമാശകൾ പറഞ്ഞും മറ്റും സമയം ചെലവഴിച്ചിരുന്ന സുഹൃത്തുക്കളുടെ കൂട്ടത്തിൽ സുമേഷും സജീവമായിരുന്നു. കുക്കു എന്നായിരുന്നു കൂട്ടുകാർ വിളിച്ചിരുന്നത്.

പെരുന്നാൾ ദിനമായതിനാൽ ഫ്ലാറ്റിൽ പാചകക്കാരൻ ബിരിയാണിയുണ്ടാക്കിയിരുന്നത് എല്ലാവരും ഒരുമിച്ചാണ് കഴിച്ചത്.

വൈകിട്ട് ഏഴരയ്ക്ക് ശേഷം ഫോണിൽ സംസാരിച്ചിരിക്കെ ദേഷ്യത്തോടെ മൊബൈൽ തറയിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം ബാൽക്കണിയിലേയ്ക്ക് പോവുകയും അതുവഴി താഴേയ്ക്ക് ചാടുകയായിരുന്നു.

ഞൊ‌‌ടിയിടയിൽ നടന്ന സംഭവം സുഹൃത്തുക്കൾക്ക് സ്തബ്ധരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. അവിവാഹിതനായ സുമേഷ് ഇടയ്ക്കിടെ ഫോണിലൂടെ ഇത്തരത്തിൽ ദേഷ്യപ്പെടുന്നത് പലരും കണ്ടിട്ടുണ്ട്.

പലപ്പോഴും വിഷാദത്തോടെ ഇരിക്കുന്നതിനും സാക്ഷികളാണ്. എന്താണ് അലട്ടുമെന്ന പ്രശ്നമെന്ന് കൂട്ടുകാർ ചോദിച്ചപ്പോഴെല്ലാം സുമേഷ് ഒഴിഞ്ഞുമാറിയിരുന്നു.

തന്റെ പ്രശ്നം താൻ തന്നെ പരിഹരിച്ചോളാമെന്നായിരുന്നു മിക്കപ്പോഴും മറുപടി. വാർഷികാവധിക്ക് നാട്ടിലേയ്ക്ക് പോകേണ്ടത് കോവി‍ഡ്–19 നിയന്ത്രണം കാരണം വേണ്ടെന്ന് വച്ചതാണ്.

പൊലീസ് ഉടൻ സ്ഥലത്തെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് ഫോറൻസിക് അന്വേഷണത്തിനായി മാറ്റി.

ജീവനൊടുക്കിയതാണെന്നാണ് ആദ്യ റിപ്പോർടുകൾ സൂചിപ്പിക്കുന്നത്. പൊലീസ് അന്വേഷണം നടത്തുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബുധനാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി ഇതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിവരുന്നു. സുരേന്ദ്രൻ–ഒാമന ദമ്പതികളുടെ മകനാണ് സുമേഷ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *