കുവൈത്തില്‍ പൂർണ കർഫ്യൂ ഏർപ്പെടുത്താന്‍ സാധ്യത

കുവൈത്ത് സിറ്റി: റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്താന്‍ സാധ്യത.

കോവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയിൽ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകുന്നു.

ഏപ്രിൽ 22വരെ ഭാഗിക കർഫ്യൂ നിലവിലുണ്ട്.

ഏതാണ്ട് റമസാൻ ആദ്യത്തെ പത്ത് ദിവസം തുടരുന്ന ഭാഗിക കർഫ്യൂ ഇന്നത്തെ നിലയിലാണെങ്കിൽ പിന്നീടും തുടരനാണു സാധ്യത.

രോഗികളുടെയും അതിതീവ്രവിഭാഗത്തിൽ എത്തിക്കപ്പെടുന്നവരുടെയും എണ്ണം ഉൾപ്പെടെ കോവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കിൽ അവസാനത്തെ പത്തിൽ പൂർണ കർഫ്യൂ ആലോചിക്കേണ്ടിവരും എന്ന നിലയിലാണ് ആലോചന ശക്തമാ‍യിട്ടുള്ളത്.

പെരുന്നാളിന് ശേഷമുള്ളത് അന്നത്തെ അവസ്ഥ പരിശോധിച്ച് തീരുമാനിക്കാനുമാണു നീക്കം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *