ജി-20; വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്‌ച ചേരും

റിയാദ്: ജി-20 ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിൽ ഉച്ചകോടിയുടെ മുന്നോടിയായി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്‌ച ചേരുന്നമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.

സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസ്ബി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് എന്നിവർ യോഗത്തിന് നേതൃത്വം നൽകും.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് വ്യാപനത്തിന്റെ പ്രതികൂല സാഹചര്യത്തിൽ വാണിജ്യ, നിക്ഷേപ രംഗത്ത് ഉണ്ടാവേണ്ട പുതിയ നിലപാടുകൾ, ജി 20 അംഗ രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തമാക്കൽ,കൊവിഡ് പ്രതിസന്ധി നേരിടാൻ ജി 20 രാജ്യങ്ങൾ മെയ് 14 ന് എടുത്ത തീരുമാനങ്ങളുടെ പുരോഗതി തുടങ്ങിയവ യോഗത്തില്‍ ചർച്ച ചെയ്യും.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും പിന്തുണ നൽകുന്നതിലൂടെ സാമ്പത്തിക മേഖലയും വിപണി മത്സരവും സജീവമാക്കുന്നതിനെക്കുറിച്ച് മന്ത്രിതല യോഗം ചർച്ച ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *