ഭിന്നശേഷി കുട്ടികള്‍ക്കായി എം ക്യൂബ്; ഗോപിനാഥ് മുതുകാട് ഡിസംബര്‍ 15ന് ബഹ്‌റൈനില്‍; മലയാളികള്‍ക്ക് സൗജന്യ പ്രവേശനം

മനാമ; ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷനല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്)ന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കുന്നതിന് പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് ഡിസംബര്‍ 15 ന് ബഹ്‌റൈനില്‍ എത്തുന്നു. ‘എം ക്യൂബ്’ (മോള്‍ഡിങ് മൈന്‍ഡ്സ് മാജിക്കലി – ങീൗഹറശിഴ ങശിറ െങമഴശരമഹഹ്യ) എന്ന പേരില്‍ അന്നേ ദിവസം അദ്ദേഹം ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വൈകിട്ട് 6.30 മുതല്‍ മോട്ടിവേഷന്‍ ക്ലാസ്സ് മാജിക്കിനെ സംയോജിപ്പിച്ചു അവതരിപ്പിക്കുമെന്നു നിയാര്‍ക്ക് ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.ടി.സലിം, ജനറല്‍ സെക്രട്ടറി നൗഷാദ് ടി.പി, ട്രഷറര്‍ അസീല്‍ അബ്ദുറഹിമാന്‍ എന്നിവര്‍ അറിയിച്ചു.

കൊയിലാണ്ടി താലൂക്കിലെ പന്തലായനിയില്‍ മൂന്നു ഏക്കര്‍ എഴുപതു സെന്റ് സ്ഥലത്തു ഇക്കഴിഞ്ഞ ജൂലൈ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയാര്‍ക്കിന്റെ കെട്ടിടത്തിന് തറക്കല്ലിട്ടു നിര്‍മാണം തുടങ്ങുന്നതിനോടനുബന്ധിച്ചു നാട്ടിലും വിദേശ ചാപ്റ്ററുകളിലും നടന്നു വരുന്ന ക്യാംപയിന്റെ ഭാഗമായാണ് ഈപരിപാടി സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊയിലാണ്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന നെസ്റ്റ് ഈയിടെ പ്രൊഫ: ഗോപിനാഥ് മുതുകാട് സന്ദര്‍ശിച്ചിരുന്നു.

ഡിസംബര്‍ 15 നു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഡോ: പി.വി. ചെറിയാന്‍,പി.വി. രാധാകൃഷ്ണ പിള്ള, പ്രിന്‍സ് നടരാജന്‍, എസ്.വി.ജലീല്‍, ബിനു കുന്നന്താനം, മഹേഷ്.കെ.എം എന്നിവര്‍ രക്ഷാധികാരികളും ഹനീഫ് കടലൂര്‍ ജനറല്‍ കണ്‍വീനറും, എ.സി.എ.ബക്കര്‍, യു.കെ.ബാലന്‍,റഷീദ് മാഹീ, എ.പി.ഫൈസല്‍, അമല്‍ദേവ്, സലാം മമ്പാട്ടുമൂല എന്നിവര്‍ കണ്‍വീനര്‍മാരുമായും സ്വാഗത സംഘം രൂപീകരിച്ചു.

വിവിധ സബ്കമ്മിറ്റി ഭാരവാഹികള്‍ : സപ്പോര്‍ട്ടിംഗ് – നൗഷാദ് മഞ്ഞപ്പാറ (കണ്‍വീനര്‍), ഹംസ കെ.ഹമദ് , ഇല്യാസ് കയനോത്ത് (കോര്‍ഡിനേറ്റര്‍മാര്‍), പബ്ലിസിറ്റി അബ്ദുല്‍ ഹക്കീം (കണ്‍വീനര്‍), സമീര്‍ മണിയൂര്‍ , ഷജീര്‍ ബദറുദ്ധീന്‍ (കോര്‍ഡിനേറ്റര്‍മാര്‍), രജിസ്ട്രേഷന്‍ – നൂറുദ്ധീന്‍ ഷാഫി (കണ്‍വീനര്‍) , ജൈസല്‍ കമ്പിന്റവിട, നസ്റുദ്ധീന്‍ വിലക്കുളങ്ങര (കോര്‍ഡിനേറ്റര്‍മാര്‍), വളണ്ടിയര്‍ – ഉമ്മര്‍ കടലൂര്‍ (കണ്‍വീനര്‍), ബിജു വി.എന്‍ , അമീന്‍ കെ. വി (കോര്‍ഡിനേറ്റര്‍മാര്‍), സ്റ്റേജ് ആന്‍ഡ് സൗണ്ട് – ഗംഗന്‍ തൃക്കരിപ്പൂര്‍ (കണ്‍വീനര്‍), ജബ്ബാര്‍ കുട്ടീസ് , ഒമര്‍ മുക്താര്‍ (കോര്‍ഡിനേറ്റര്‍മാര്‍), റിസപ്ഷന്‍ – നൗഫല്‍ നന്തി (കണ്‍വീനര്‍), കാസിം നന്തി , പ്രജീഷ് തിക്കോടി (കോര്‍ഡിനേറ്റര്‍മാര്‍), ട്രാന്‍സ്പോര്‍ട്ടേഷന്‍ – ലത്തീഫ് കൊയിലാണ്ടി (കണ്‍വീനര്‍), ആബിദ് കുട്ടീസ് , കൊച്ചീസ് മുഹമ്മദ് (കോര്‍ഡിനേറ്റര്‍മാര്‍), ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി – ജമാല്‍ മുഹമ്മദ് (കണ്‍വീനര്‍), ശിഹാബ് തൊടുവയില്‍ താഴെ , ജാബിര്‍ മുഹമ്മദ് (കോര്‍ഡിനേറ്റര്‍മാര്‍),മീഡിയ – ശിഹാബ് പ്ലസ് (കണ്‍വീനര്‍) , നാസ്സര്‍ മനാസ്, ബിജു തിക്കോടി (കോര്‍ഡിനേറ്റര്‍മാര്‍).

തികച്ചും സൗജന്യമായ പരിപാടിയിലേക്ക് തല്‍പരരായ മുഴുവന്‍ ബഹ്റൈന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33750999, 39853118, 39678075, 33049498 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *