സൗദിയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ 22 സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ പുതുതായി തുടങ്ങി . ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ അബ്ശിറിലാണ് പുതിയ 22 സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്. പാസ്‌പോര്‍ട്ട്, സിവില്‍ അഫയേഴ്‌സ്, ട്രാഫിക് എന്നീ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളാണ് പുതുതായുള്ളത്. പുതുക്കിയ അബ്ഷിര്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് നിര്‍വഹിച്ചു. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് അനുവദിക്കേണ്ട 93 സേവനങ്ങള്‍ അബ്ഷിര്‍ വെബ് പോര്‍ട്ടലില്‍ ലഭിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

One Reply to “സൗദിയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നു”

Leave a Reply

Your email address will not be published. Required fields are marked *