ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് കോളടിച്ചു…

റിയാദ് : സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം.

ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പദ്ധതി.

ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് നിരത്തുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റ ശൈലി മിക്‌വുറ്റതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.

Image result for traffic in saudi arabia

മൂന്നു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പത്ത് കാറുകൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കായി സമ്മാനിക്കും.

കൂടാതെ നിരവധി പേർക്ക് അഞ്ഞൂറ് റിയാലിന്റെ പാരിതോഷികങ്ങളും നൽകും. ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കുന്നവരെ രഹസ്യ ട്രാഫിക് പോലീസുകാരാണ് നിരീക്ഷിച്ചു കണ്ടെത്തുക.

ഇത്തരക്കാരെ കണ്ടെത്തിയാൽ പോലീസിനൊപ്പമുള്ള ബോധവൽക്കരണ ക്യാമ്പയിന്റെ പ്രതിനിധികൾ ഗതാഗത നിയമം പാലിച്ചതിന്റെ പേരിലുള്ള പാരിതോഷികം തൽക്ഷണം ഇവർക്ക് സമ്മാനിക്കും.

Image result for traffic in saudi arabia

ക്യാമ്പയിന്റെ അവസാനം നറുക്കെടുപ്പിലൂടെയാണ് കാറുകൾക്ക് അർഹരായവരെ കണ്ടെത്തുന്നതെന്ന് ദേശീയ റോഡ് സുരക്ഷാ സെന്റർ മേധാവി ഡോ. അലി അൽ ഗാംദി പറഞ്ഞു.

രാജ്യത്തുണ്ടാകുന്ന 85 ശതമാനം വാഹനാപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങൾ ആണെന്നാണ് റിപ്പോർട്ട്.

ഈ പശ്ചാത്തലത്തിലാണ് ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് ബോധവൽക്കരണ ക്യാമ്പയിനു ട്രാഫിക് ഡയറക്ടറേറ്റ് തുടക്കമിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *