വിമാനത്തിനകത്ത് യുവാവിനെ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് ഗള്‍ഫ് എയര്‍ അധികൃതര്‍

മനാമ: ബഹ്‌റൈനില്‍നിന്നു ലണ്ടനിലേക്കു പോയ വിമാനത്തില്‍ യാത്ര ചെയ്ത യുവാവിനെ  വിമാനത്തിനകത്തു കയറി പോലീസ് അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത ഗള്‍ഫ് എയര്‍ അധികൃതര്‍ നിഷേധിച്ചു.  മാര്‍ച്ച് 20ന്   ജി എഫ് 003 വിമാനം പ്രാദേശിക സമയം 2.50ന് ഹീത്രൂ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഒരു യാത്രക്കാരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. അതനുസരിച്ച്, കാബിന്‍ ക്രൂ ഇയാളെ വിമാനത്തില്‍നിന്ന് പുറത്തു കൊണ്ടുവന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന്  അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Loading...

അതേസമയം ഹീത്രൂ വിമാനത്താവളത്തില്‍ വിമാനമെത്തിയപ്പോള്‍ വിമാനത്തിലേക്ക് ആയുധ ധാരികളായ ഒരു സംഘം പോലീസുകാര്‍ ഇരച്ചു കയറി യാത്രക്കാരനെ അറസ്റ്റു ചെയ്തുവെന്നാണ് ഓണ്‍ലൈന്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധമുള്ളയാളാണ് യുവാവെന്നാണു സൂചന. ഇയാള്‍ ബഹ്‌റൈനിയല്ലെന്നും തീവ്രവാദവുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നുമറിയുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *