ഇരുട്ടറ വിട്ട് വെളിച്ചത്തിലേക്ക്…റമദാന്‍ മാസം ഗള്‍ഫിലെ തടവുകാര്‍ക്ക് അനുഗ്രഹമാകുമ്പോള്‍

മനാമ: റമദാന്‍ പ്രമാണിച്ച് സൗദിയുള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തടവുകാരെ പൊതുമാപ്പ് നല്‍കി മോചിപ്പിക്കുന്നു. സൗദിയില്‍ പൊതുമാപ്പിന് അര്‍ഹരായവരെ ജയില്‍ വകുപ്പ്, പോലീസ്, ഗവര്‍ണറേറ്റ്, ജവാസാത്ത് എന്നിവര്‍ കണ്ടെത്തി മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Loading...

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയവയല്ലാത്ത ചെറിയ കുറ്റകൃത്യങ്ങളിലേര്‍പെട്ട തടവുകാരെയാണ് മോചിപ്പിക്കുക. ദേശസുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കില്ല. പൊതുമാപ്പിന് അര്‍ഹരായ വിദേശികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുമെന്നും അറിയിപ്പുണ്ട്. റമദാനോടനുബന്ധിച്ച് 3,005 തടവുകാരെ വിട്ടയക്കാന്‍ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ദുബൈയിലെ ജയിലുകളില്‍ നിന്ന് 587 തടവുകാരെ വിട്ടയക്കാന്‍ ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമും ഉത്തരവിട്ടു. ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി 377 തടവുകാരെയും റാസല്‍ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ സ്വഖ്ര് അല്‍ഖാസിമി 306 തടവുകാരെയും വിട്ടയക്കാന്‍ ഉത്തരവിട്ടു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *