മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിച്ച് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ജനുവരി മുതല്‍…

റിയാദ്: വിശുദ്ധ നഗരങ്ങളായ മക്ക-മദീന എന്നിവയെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഇത് ഏറെ ഗുണപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്കയില്‍ നിന്ന് ജിദ്ദ, റാബിഗ് എന്നീ പട്ടണങ്ങള്‍ വഴിയാണ് ഹറമൈന്‍ റെയില്‍വേ ശൃംഘല മദീനയില്‍ എത്തിച്ചേരുന്നത്. 450 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റെയില്‍ പാതയില്‍ മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തുക. നിലവില്‍ ഹജ്ജ്, ഉംറ സീസണുകളില്‍ റോഡ് മാര്‍ഗമാണ് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന്. റെയില്‍വേ സര്‍വീസ് ആരംഭിക്കുന്നതോടെ റോഡ് ഗതാഗത തിരക്ക് കുറക്കുന്നതിനു കഴിയും. ഇതിനു പുറമെ കുറഞ്ഞ സമയം കൊണ്ട് സുഖഖരമായ യാത്രാ സൗകര്യവും ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 20ന് ജിദ്ദ-മക്ക റെയില്‍ പാതയില്‍ നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. സൗദിയിലെ പ്രധാന നഗരങ്ങളെ ഹറമൈന്‍ യെില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ വിവിധ പ്രവിശ്യകളില്‍ നടന്നു വരുകയാണ്. തലസ്ഥാനമായ റിയാദില്‍ നിന്ന് അല്‍ ഖസിം പ്രവിശ്യ വരെയുളള റെയില്‍വേ സര്‍വീസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ജിദ്ദ തുറമുഖവുമായി റെയില്‍വേ ബന്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

മസ്ജിദുല്‍ ഹറമില്‍ നിന്ന് നാലു കിലോ മീറ്റര്‍ അകലെ അഞ്ചു ലക്ഷത്തിലധികം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിട്ടുളളത്. റെയില്‍വേക്കു വേണ്ടി സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെ 5,500 പേരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവ ഏറ്റെടുത്തു. ഇതില്‍ 1600 കെട്ടിടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലായിരുന്നു. 6,700 കോടി റിയാലാണ് ഹറമൈന്‍ റെയില്‍വേ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *