സൂഖ് വാഖിഫില്‍ നടക്കുന്ന കുതിരകളുടെ മത്സരങ്ങള്‍ ശനിയാഴ്ച വരെ

ദോഹ: സൂഖ് വാഖിഫില്‍ നടക്കുന്ന കുതിരകളുടെ മത്സരങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയമാകുന്നു. ഹതാബ് സീരീസിന്റെ പതിനൊന്നാമത്തെ റൗണ്ട് മത്സരങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. ദിവസവും വൈകീട്ട് നാലര മുതല്‍ രാത്രി പത്തര വരെയാണ് മത്സരങ്ങള്‍. ഖത്തറിലെ കുതിരയോട്ട കേന്ദ്രമായ അല്‍ ഷഖ്വാബുമായി സഹകരിച്ചാണ് കുതിരമേള നടത്തുന്നത്. ഖത്തറില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിപ്പിച്ച മുന്തിയ ഇനം കുതിരകളും ഏറ്റവും വേഗതയേറിയ അറേബ്യന്‍ കുതിരകളും ചെറിയ അഴകേറിയ കുതിരകളുമെല്ലാം ഇവിടെയുണ്ട്.
  ശനിയാഴ്ച മേള സമാപിക്കും. പ്രവേശനം സൗജന്യമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *