മരുന്ന് വീട്ടിലെത്തിക്കുന്ന സേവനത്തിന് തുടക്കം കുറിച്ചു

അബുദാബി:മരുന്ന് വീട്ടിലെത്തിക്കുന്ന സേവനത്തിന് അബുദാബി ആരോഗ്യമന്ത്രാലയം തുടക്കം കുറിച്ചു.  എമിറേറ്റിലെ സർക്കാർ, സ്വകാര്യ ഫാർമസികൾക്ക് ഇതുസംബന്ധിച്ച അനുമതി നൽകിയതായി അബുദാബി ആരോഗ്യവിഭാഗമായ സേഹ അറിയിച്ചു. പ്രായമായവർ, സാരമായ അസുഖമുള്ളവർ, ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരുടെ  സൗകര്യാർഥം നേരത്തേ ആരംഭിച്ച സേവനം കോവിഡ് ജാഗ്രതയുടെ ഭാഗമായി  വിപുലപ്പെടുത്തുകയായിരുന്നു.

Loading...

ഓൺലൈനിലൂടെയോ ഫാർമസിയിൽ നേരിട്ടെത്തിയോ മരുന്നിന് ഓർഡർ‍ നൽകാം. മരുന്ന് വീട്ടിലെത്തിക്കുന്നതിനു വേണമെങ്കിൽ പ്രത്യേക നിരക്ക് ഈടാക്കാമെന്നും അതതു ഫാർമസികൾക്കു ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. നിയന്ത്രിത മരുന്ന് വീട്ടിലെത്തിക്കുന്നതിന് ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക അനുമതി എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ട്. പുതിയ നിയമം അനുസരിച്ച് ഹോം ഡെലിവറിക്ക് താൽപര്യമുള്ള ഫാർമസികൾ ആരോഗ്യവിഭാഗത്തിലെ ലൈസൻസിങ് വിഭാഗത്തിന് ഇമെയിലിൽ ([email protected]) അപേക്ഷ നൽകണമെന്നും അറിയിപ്പുണ്ട്. പാക്കറ്റ് പൊട്ടിക്കാത്ത മരുന്ന് നിശ്ചിത താപനിലയിൽ സൂക്ഷിച്ചായിരിക്കണം എത്തിക്കേണ്ടത്.

രോഗിയുടെ വിവരം രഹസ്യമായി സൂക്ഷിക്കണം. രോഗിയുടെ പേരും മൊബൈൽ നമ്പറും മാത്രമേ കവറിനു പുറത്ത് എഴുതാവൂ. മരുന്ന് ഏറ്റുവാങ്ങുന്ന വ്യക്തി എമിറേറ്റ്സ് ഐഡിയും കുറിപ്പടിയും കാണിച്ചിരിക്കണം എന്നീ നിർദേശങ്ങളുമുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയും യുഎഇയിലൊട്ടുക്ക് മരുന്ന് എത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *