ബഹ്‌റൈനില്‍ പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

ബഹ്‌റൈിനില്‍ 2020 ഓടെ പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും. പ്രവാസി തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നിയമപ്രകാരം ഇതില്‍ ഉള്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്.

2020 ഓടെ ബഹ്റൈനില്‍ പ്രവാസികള്‍ക്കായി നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം പുറപ്പെടുവിക്കുകയും അത് പ്രായോഗികം ആക്കുകയും ചെയ്യുന്നു. നിയമപ്രകാരം തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. ഇത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും.

ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് അവരുടെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ഒരു വഴി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ തുറക്കും. അതോടൊപ്പം പുതിയ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അവതരിപ്പിക്കാന്‍ വളരെയധികം സഹായിക്കുമെന്നും സോളിഡാരിറ്റി ബഹ്‌റൈനില്‍ ഇന്‍ഷുറന്‍സ് കമ്ബനി വൈസ് ചെയര്‍മാന്‍ അഷ്‌റഫ് അദ്നാന്‍ ബിസീസു അഭിപ്രായപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016 ന്റെ അവസാനത്തോടെ ബഹ്‌റൈനില്‍ മൊത്തം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ 60.2 ദശലക്ഷം ഡോളറാണ്. 19 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *