ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ആരോഗ്യ മന്ത്രി

മസ്‍കത്ത് :  ഒമാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് ആരോഗ്യ മന്ത്രിയുടെ സര്‍ക്കുലര്‍.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അസാധാരണ സ്ഥിതിവിശേഷം കണക്കിലെടുത്താണ് തീരുമാനം.

രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കാത്തുസൂക്ഷിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി.

മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് എല്ലാ രംഗങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉറപ്പുവരുത്താനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.

രാജ്യത്തെ പൊതുജനാരോഗ്യ സുരക്ഷക്ക് ഭീഷണി നേരിടുകയോ പ്രത്യേക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ആരോഗ്യ മന്ത്രിക്ക് നിയമപ്രകാരം ലഭിക്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് തീരുമാനം.

മെഡിക്കല്‍, അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ രാജി അപേക്ഷകള്‍ ഒരു അറിയിപ്പുണ്ടാകുന്നതു വരെ സ്വീകരിക്കേണ്ടെന്നാണ് തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *