സൗദിയില്‍ കനത്ത മഴ : ഗതാഗതം താറുമാറായി : ജനജീവിതം തടസ്സപ്പെട്ടു

റിയാദ് : സൗദിയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് രണ്ട് ദിവസമായി മഴ തുടരുന്നത്. . പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷിച്ച മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടുകള്‍ നിറഞ്ഞതോടെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി.

പ്രവിശ്യയില്‍ ഒരാഴ്ചയായി പെയ്തുവന്ന മഴ ഇന്നലയോടെ ശക്തമായി. ദമ്മാം അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ, ഹഫര്‍ ബാത്തിന്‍, തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴ വര്‍ഷിച്ചത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളകെട്ടുകള്‍ കൊണ്ടു നിറഞ്ഞു. പ്രവിശ്യയിലെ പ്രധാന റോഡുകളിലും വെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ മുതല്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ട്രാഫിക് സിഗനലുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്കയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. ദീര്‍ഘദൂര യാത്ര ചെയ്യുന്നവരും രാത്രികാല യാത്ര ചെയ്യുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ മധ്യ പ്രവിശ്യയിലും മഴ തുടരുകയാണ്. ശക്തമായ മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *