അടിപ്പാതകള്‍ അടച്ചു…കാറ്റിനും തിരമാലയ്ക്കും സാധ്യത; സൗദിയില്‍ വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാവിലെ പെയ്ത മഴയില്‍ ജിദ്ദയിലെ പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളില്‍ മഴ ശക്തിയാകാനിടയുള്ളതിനാല്‍ മുന്‍കരുതല്‍ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി.

ഇന്ന് രാവിലെ മുതലാണ് ജിദ്ദ, മക്ക, ത്വായിഫ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തു തുടങ്ങിയത്. ശക്തമായ മഴകാരണം ജിദ്ദയിലെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ചില പ്രധാന അടിപ്പാതകള്‍ സുരക്ഷാ വിഭാഗം താല്‍ക്കാലികമായി അടച്ചു. ജിസാന്‍, അസീര്‍, ബാഹ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇടിയും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ചെങ്കടലില്‍ ശക്തമായ കാറ്റും തിരമാലകളും ഉണ്ടാവാനിടയുണ്ട്. വാഹനമോടിക്കുന്നവര്‍ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേങ്ങളനുസരിക്കണമെന്ന് മക്കയിലെ സിവില്‍ ഡിഫന്‍സ് വക്താവ് നായിഫ് അല്‍ ശരീഫ് പൊതു ജനങ്ങളോടാവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യാന്പുവിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *