സൗദി അറേബ്യയില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു 

റിയാദ് :  സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

അല്‍ഖര്‍ജ്, ദര്‍ഇയ, ദിലം, താദിഖ്, ഹുറൈമലാ, റുമാ എന്നിവിടങ്ങളിലും ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഖഫ്ജി നഈരിയ, ഹഫറുല്‍ ബാത്തിന്‍, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളില്‍ മഴയും അല്‍ഹസാ, ജൂബൈല്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങലില്‍ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടാകും.

മക്ക പ്രവിശ്യയില്‍ ഖുര്‍മ, അല്‍മോയ, തുര്‍ബ, മൈസാന്‍, വടക്കന്‍ പ്രവിശ്യയില്‍ റഫ, അറാര്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാവുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *