ഒമാനില്‍ കനത്ത മഴ; അടുത്ത ആറ് മണിക്കൂറില്‍ മഴ കൂടുതല്‍ ശക്തമാവും, മുന്നറിയിപ്പുമായി അധികൃതര്‍

മസ്‍കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതല്‍ ഒമാനിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ പെയ്യുകയാണ്.

Loading...

രാവിലെ മസ്‍കത്ത്, മുസന്ദം, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളിലും പിന്നീട് സൗത്ത് ശര്‍ഖിയയിലും മഴ ശക്തമായി.

അടുത്ത ആറ് മണിക്കൂറില്‍ രാജ്യത്ത് അതിശക്തമായ മഴ പെയ്യുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ കടലിലെ തിരമാലകള്‍ മൂന്ന് മീറ്ററിലധികം ഉയരം പ്രാപിക്കും. കടലില്‍ പോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗത്ത് ശര്‍ഖിയയിലെ റാസ് അല്‍ ഹദ്ദിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. മസ്കത്ത് സിറ്റിയില്‍ 42.8 മില്ലീമീറ്ററും സീബില്‍ 31.2 മില്ലീമീറ്ററും മഴ പെയ്തു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മസ്കത്ത് എക്സ്‍പ്രസ് വേയില്‍ ഹല്‍ബാന്‍ ബ്രിഡ്‍ജിന് സമീപം രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വാഹനത്തിരക്ക് കാരണം മസ്‍കത്ത് ഹൈവേയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

സുല്‍ത്താന്‍ ഖാബൂസ് റോഡില്‍ മിനിസ്ട്രീസ് ഏരിയക്ക് എതിര്‍വശത്ത് റോഡില്‍ വെള്ളം കയറിയതിനാലും ഗതാഗതക്കുരുക്കുണ്ട്. രാവിലെ 6.30ന് ആരംഭിച്ച മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മസ്‍കത്തിലെ വാദി കബീറിലെ റോഡുകളിലും വെള്ളം കയറിയതായി പ്രദേശവാസികള്‍ അറിയിച്ചു.

മസ്‍കത്ത്, സൂര്‍, സുഹര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയിലെ താപനില 14 ഡിഗ്രി സെല്‍ഷ്യസായി കുറയും. റുസ്‍ഖില്‍ 10 ഡിഗ്രിയും ഇബ്ര, നിസ്‍വ, ഹൈമ എന്നിവിടങ്ങളില്‍ യഥാക്രമം 10, 9, 8 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില. സാഇഖില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസായി താഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *