ദുബായില്‍ കാറപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് നിമിഷങ്ങള്‍ക്കകം രക്ഷയ്ക്കായി ഹെലികോപ്ടറെത്തി

ദുബായ്: കാറപകടത്തില്‍പ്പെട്ട് പരിക്കേറ്റു കിടന്നയാള്‍ വ്യോമസേനയെ വിളിച്ച് നിമിഷങ്ങള്‍ക്കകം ഇദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഹെലികോപ്റ്റര്‍ പറന്നെത്തി. ദുബായ് പോലീസ് സര്‍വ്വീസിലുളള വ്യക്തിയാണ് താന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടെന്നും പെട്ടെന്ന് വൈദ്യസഹായം ഏര്‍പ്പാടാക്കണമെന്നും ആവശ്യപ്പെട്ട് ദുബായ് എയര്‍ വിങ്ങിനെ ഫോണില്‍ ബന്ധപ്പെട്ടത്.

ഇതേ സമയം ഒമാനിലെ നിസ് വാ ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ടിരുന്ന രോഗിയെ അവിടുത്തെ ആംബുലന്‍സില്‍ ആശുപത്രി അധികൃതര്‍ കിസാഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റിലേയ്ക്ക് എത്തിച്ചു. അവിടെ നിന്ന് എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമായ ഒരു ഡോക്ടറും നേഴ്സും അടങ്ങിയ എയര്‍വിങ്ങ് സംഘം ആംബുലന്‍സ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ വ്യക്തിയെ അടിയന്തിരമായി ഈ വ്യോമ സംഘം ഒമാനില്‍ നിന്നും ഹെലികോപ്ടര്‍ മുഖാന്തരം ദുബായിലേക്ക് എത്തിച്ചു.

കാറപകടത്തില്‍ പരിക്കേറ്റ വ്യക്തിയുടെ പേരും വിലാസവും ലഭ്യമായിട്ടില്ല. പരിക്കേറ്റയാള്‍ ഇപ്പോള്‍ ദുബായിലെ റഷീദ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ദുബായ് പോലീസ് എയര്‍ വിങ് കമാന്‍ഡറും എയര്‍ വിങ്ങ് സെന്റെറിന്റെ ഡയറക്ടറുമായ അലി മുഹമ്മദ് അല്‍ മുഖൈരിയാണ് അപകടത്തില്‍പ്പെട്ടയാള്‍ ഹെലികോപ്ടര്‍ സൗകര്യം അഭ്യര്‍ത്ഥിച്ച് ഫോണില്‍ ബന്ധപ്പെട്ട വിവരം മാധ്യമങ്ങളെ അറിയിച്ചത്. ദുബായില്‍ നിന്നും ഒമാനിലേയ്ക്ക് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അപകടത്തില്‍പ്പെട്ട പോലീസ് ഓഫീസറും കുടുംബവും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *