ദുബായ്: ഭാര്യയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത യുവാവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ദുബായ് കോടതി.
വ്യാഴാഴ്ചയാണ് ശിക്ഷ വിധിച്ചത്. ഭാര്യ തനിക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുവെന്ന് സംശയിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം ഉണ്ടായത്.
ബര്‍ഷയിലെ ഹോട്ടലില്‍ ഇയാള്‍ക്കും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുന്നതിനിടെയാണ് ഇയാള്‍ ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
എല്ലാം പെട്ടെന്നായിരുന്നു. ഭ്രാന്തമായി പെരുമാറിയ അയാള്‍ എന്നെ മൂക്കിലിടിച്ചു. ശ്വാസം മുട്ടിക്കുകയും ചെയ്തു- യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്ന്നു പിടികൂടി വാതില്‍ അടച്ചതായും പരാതിയിലുണ്ട്. ഹോട്ടല്‍ ജീവനക്കാരും പൊലീസും എത്തിയാണ് യുവതിയെ രക്ഷിച്ചത്.
കുറ്റം ഇയാള്‍ സമ്മതിച്ചു. യുവതിയുടെ മൂക്കിന് ഗുരുതര പരുക്കുണ്ട്.
ശാരീരിക പീഡനത്തിനും ഹോട്ടലിലെ വസ്തുവകകള്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 97904 രൂപ ഇയാള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്.